Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശിന്റെ ഹീറോ ആയി; റൂബലിനെതിരായ പീഡനക്കേസ് മുന്‍ കാമുകി പിന്‍വലിച്ചു

ധാക്ക: ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ ഹീറോ ആയി മാറിയ ബംഗ്ലാദേശ് ബൗളര്‍ റൂബല്‍ ഹുസൈന് ഇരട്ടി സന്തോഷം പകരുന്ന വാര്‍ത്ത നാട്ടില്‍നിന്നുമെത്തി. റൂബലിനെതിരെ നല്‍കിയ പീഡിന പരാതി മുന്‍ കാമുകിയും നടിയുമായ നസ്‌നിന്‍ അക്തര്‍ ഹാപ്പി പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യമില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു.

ബംഗ്ലാദേശിനെ ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് റുബല്‍ ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാലുവിക്കറ്റുകള്‍ നേടിയാണ് റുബല്‍ രാജ്യത്തെ ഹീറോ ആയി മാറിയത്. ഇതിനു പിന്നാലെ രാജ്യത്തിന് വേണ്ടി ആത്മാര്‍്ത്ഥതയോടെ കളിക്കുന്ന ഒരു താരത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉദ്ദേശമില്ലെന്ന് നസ്‌നിന്‍ അറിയിച്ചു.

akhtarhappy

കഴിഞ്ഞുപോയ സംഭവങ്ങള്‍ താന്‍ മറക്കുകയാണ്. ഒരു തെളിവും ഇക്കാര്യത്തില്‍ ഇനി ഹാജരാക്കാനില്ല. എല്ലാ പരാതിയും ഇതോടെ തീരുകയാണെന്നും നടി പറഞ്ഞു. ഇതോടെ വരും മത്സരങ്ങളില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ റുബലിന് അവസരമൊരുങ്ങുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. റുബല്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പത്തൊമ്പതുകാരിയായ നടിയുടെ പരാതി.

പരാതിയെ തുടര്‍ന്ന് റുബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോകകപ്പില്‍ പങ്കെടുക്കാനായി പ്രത്യേക ജാമ്യം നല്‍കിയാണ് റുബലിനെ പുറത്തിറക്കിയത്. കേസ് പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ റുബലിന് ജയിലേക്ക് തിരിച്ചു പോകേണ്ടതായി വന്നേനെ. കേസ് പിന്‍വലിച്ചതിനെ കുറിച്ച് റുബല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story first published: Wednesday, March 11, 2015, 10:28 [IST]
Other articles published on Mar 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+