ഷാക്കിബിനെ ഐസിസി രണ്ടു വര്‍ഷത്തേക്ക് വിലക്കി; ബംഗ്ലാദേശ് ക്രിക്കറ്റിന് കനത്ത തിരിച്ചടി
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസനെ ഐസിസി രണ്ടു വര്‍ഷത്തേക്ക് വിലക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നുമാണ് ഷാക്കിബിനെ വിലക്കിയത്. രണ്ടു വര്‍ഷം മുന്‍പ് ഒത്തുകളിക്കാനാവശ്യപ്പെട്ടു വാതുവയ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവച്ചതിന്റെ പേരിലാണ് ഷാക്കിബിനെതിരെ ഐസിസി നടപടി.

കുറ്റം സമ്മതിച്ച് ഷാക്കിബ്
ഷാക്കിബിനെതിരെ ചുമത്തപ്പെട്ട മൂന്ന് കുറ്റങ്ങളും താരം സമ്മതിച്ചു. തന്നെ വിലക്കുന്നതില്‍ അതിയായ ദു:ഖമുണ്ടെന്നും എന്നാല്‍ കുറ്റം സമ്മതിക്കുകയാണെന്നും ഷാക്കിബ് നേരത്തെ പറഞ്ഞിരുന്നു. ക്രിക്കറ്റ് അഴിമതി മുക്തമാകണമെന്നാണ് തന്റേയും ആഗ്രഹം. ക്രിക്കറ്റിലെ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കും. യുവ കളിക്കാര്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും താരം വ്യക്തമാക്കി.

ഐസിസിക്ക് വിവരം നല്‍കിയില്ല
രണ്ടു വര്‍ഷം മുമ്പ് വന്‍ ഓഫറുമായി വാതുവയ്പുകാരന്‍ ഷാക്കിബിനെ സമീപിച്ചെങ്കിലും താരം അതിനു വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഐസിസിയെ അറിയിക്കാതെ മറച്ചുവെച്ചു. ഒരു വാതുവയ്പുകാരന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഷാക്കിബുമായി ബന്ധപ്പെട്ടതായി ഐസിസിക്കു വ്യക്തമായത്. ഐസിസിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് ഈ വാതുവയ്പുകാരന്‍.

ബംഗ്ലാദേശിന് തിരിച്ചടി
ഷാക്കിബിനെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കിയത് ബംഗ്ലാദേശ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി. ബംഗ്ലാദേശിന്റെ തുറുപ്പുചീട്ടാണ് താരം. കഴിഞ്ഞ ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിനായി ഷാക്കിബ് കാഴ്ചവച്ചത്. എട്ടു മത്സരങ്ങളില്‍ നിന്നും 606 റണ്‍സ് അടിച്ചെടുത്ത താരം 11 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

വിവാദ നായകനായി ഷാക്കിബ്
അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ താരങ്ങളെ കൂട്ടുപിടിച്ച് സമരം നടത്തിയതിനു പ്രതിക്കൂട്ടിലായ ഷാക്കിബ് മുഖ്യ കരാര്‍ ലംഘിച്ചു കൊണ്ട് ടീമിന്റെ സ്പോണ്‍സര്‍മാരുടെ എതിരാളികളായ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും വിവാദമായിരുന്നു. വിലക്ക് ലഭിച്ചതോടെ ഇന്ത്യയില്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ താരത്തിന് കളിക്കാനാകില്ല. ക്യാപ്റ്റനെ ഉള്‍പ്പെടെ പുതിയ ടീമിനെ ബംഗ്ലാദേശ് ഉടന്‍ പ്രഖ്യാപിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications