വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്ക് ടെസ്റ്റ് ജയിക്കാന്‍ സ്വന്തം നാട്ടില്‍പോലും സ്പിന്നര്‍മാരുടെ ആവശ്യമില്ലെന്ന് റസ്സല്‍

ഇന്‍ഡോര്‍: ഇന്ത്യയില്‍ പരമ്പരയ്ക്കായെത്തിയ ബംഗ്ലാദേശിനെ ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനം തന്നെ ആതിഥേയര്‍ കെട്ടുകെട്ടിച്ചിരിക്കുകയാണ്. ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. സ്പിന്നര്‍മാര്‍വാഴുന്ന ഇന്ത്യന്‍ പിച്ചില്‍ പേസര്‍മാരുടെ മിടുക്കാണ് ബംഗ്ലാദേശിനെതിരെ തുണയായത്. വിദേശ രാജ്യങ്ങളിലെന്നപോലെ ഇന്ത്യന്‍ പിച്ചുകളിലും പേസര്‍മാര്‍ തിളങ്ങിയതിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശ് പരിശീലകന്‍ റസ്സല്‍ ഡൊമിംഗോ.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഡൊമിംഗോ പറഞ്ഞു. സ്വന്തം നാട്ടില്‍ കളി ജയിക്കുവാന്‍ ഇന്ത്യ സ്പിന്നര്‍മാരെ കൂടുതലായി ആശ്രയിച്ചിരുന്ന കാലം കടന്നുപോയിരിക്കുകയാണ്. ഇപ്പോഴവര്‍ക്ക് കളി ജയിക്കാന്‍ പേസര്‍മാര്‍തന്നെ മതിയാകും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുതന്നെ മാറിക്കഴിഞ്ഞെന്നും ഡൊമിംഗോ പറഞ്ഞു.

russell-domingo

<strong>സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല, ഡിഡിസിഎ പ്രസിഡന്റ് പദവി രജത് ശര്‍മ്മ ഒഴിഞ്ഞു</strong> സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല, ഡിഡിസിഎ പ്രസിഡന്റ് പദവി രജത് ശര്‍മ്മ ഒഴിഞ്ഞു

മായങ്ക് അഗര്‍വാളിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സാണെടുത്തത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 213 റണ്‍സിനും അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് സന്ദര്‍ശകരുടെ പതനം വേഗത്തിലാക്കിയത്. ആര്‍ അശ്വിന്‍ 3 വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശും പേസര്‍മാരെ കൂടുതല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് പരിശീലകന്‍ പറയുന്നു. പേസര്‍മാരെ സഹായിക്കുന്ന രീതിയിലുള്ള വിക്കറ്റൊരുക്കി അവരെ വളര്‍ത്തിക്കൊണ്ടുവരണം. ഇന്ത്യ മികച്ച വിക്കറ്റൊരുക്കി പേസര്‍മാരെ പിന്തുണയ്ക്കുകയും ഇപ്പോഴവര്‍ മാച്ച് വിന്നര്‍മാരാവുകയും ചെയ്യുകയാണ്. രണ്ട് പേസര്‍മാരെമാത്രം ഇറക്കി കളിക്കുന്ന രീതി ബംഗ്ലാദേശ് മാറ്റേണ്ടതുണ്ട്. മൂന്നാമതൊരു പേസറെ കൂടി കളിപ്പിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Saturday, November 16, 2019, 17:03 [IST]
Other articles published on Nov 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X