വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ക്യാപ്റ്റനാകാനില്ല; ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ വഴിമാറുന്നു

ധാക്ക: ബംഗ്ലാദേശിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്കുവേണ്ടി ഏറെ കഠിനാധ്വാനം ചെയ്ത മഷ്‌റഫെ മൊര്‍താസ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിയുന്നതായി പ്രഖ്യാപിച്ചു. സിംബാബ്‌വേയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷം മൊര്‍താസ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിടവാങ്ങും. അതേസമയം, കളിക്കാരനെന്ന നിലയില്‍ തുടരുമെന്നും മൊര്‍താസ അറിയിച്ചിട്ടുണ്ട്.

പരമ്പരയ്ക്കുശേഷം പുതിയ ക്യാപ്റ്റനെ തീരുമാനിക്കുമെന്ന് നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. 2001ല്‍ ദേശീയ ക്രിക്കറ്റില്‍ അരങ്ങേറിയ താരം 2010ലാണ് ആദ്യമായി ക്യാപ്റ്റനാകുന്നത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ടീമിനെയെത്തിക്കാന്‍ കഴിഞ്ഞു. 2015ലെ ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിച്ചതും മൊര്‍താസയാണ്.

mashrafemortaza

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റില്‍ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റില്‍

ബംഗ്ലാദേശിനെ ആകെ 87 ഏകദിനങ്ങളില്‍ നയിച്ച മൊര്‍താസ 49 കളികളില്‍ വിജയിച്ചപ്പോള്‍ 36 എണ്ണത്തില്‍ തോറ്റു. 28 ടി20 മത്സരങ്ങളില്‍ 10 തവണ ജയിച്ചിട്ടുണ്ട്. ഒരു ടെസ്റ്റിലാണ് ടീമിനെ നയിച്ചത്. 2009ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ആ മത്സരം ബംഗ്ലാദേശ് ജയിക്കുകയും ചെയ്തു. അടുത്തിടെ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ മൊര്‍താസ ക്രിക്കറ്റില്‍നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Story first published: Thursday, March 5, 2020, 17:01 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X