വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: 2007 ആവര്‍ത്തിക്കും, ജൂലൈ രണ്ടിന് ഇന്ത്യയെ തീര്‍ക്കും!! മുന്നറിയിപ്പ് ഷാക്വിബിന്‍റേത്

നിലവില്‍ ലോകകപ്പിലെ ടോപ്‌സ്‌കോററാണ് ഷാക്വിബ്

By Manu
ജൂലൈ രണ്ടിന് ഇന്ത്യയെ തീര്‍ക്കും 2007 ആവര്‍ത്തിക്കും,

ലണ്ടന്‍: ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍ നിന്നും തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ബംഗ്ലാദേശ് ടീം ഇപ്പോള്‍ സെമി ഫൈനല്‍ ബെര്‍ത്ത് സ്വപ്‌നം കാണുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്തുവിട്ടതോടെ ബംഗ്ലാ കടുവകള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരുന്നു. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്റെ ഗംഭീര പ്രകടനമാണ് ബംഗ്ലാദേശ് കുതിപ്പിന് ഊര്‍ജമാവുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഇംഗ്ലണ്ടില്‍ മായാജാലം തീര്‍ക്കുകയാണ് അദ്ദേഹം.

സച്ചിന്റെ മകനു ലോകകപ്പില്‍ എന്ത് കാര്യം? ഇന്ത്യക്കൊപ്പമല്ല, ഇംഗ്ലണ്ടിനൊപ്പം!! ഇതാണ് റോള്‍... സച്ചിന്റെ മകനു ലോകകപ്പില്‍ എന്ത് കാര്യം? ഇന്ത്യക്കൊപ്പമല്ല, ഇംഗ്ലണ്ടിനൊപ്പം!! ഇതാണ് റോള്‍...

ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളിലും കൂടി ജയിക്കാനായാല്‍ സെമിയിലെത്താമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. ഇന്ത്യ, പാകിസ്താന്‍ എന്നിവരുമായാണ് അവരുടെ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍. ജൂലൈ രണ്ടിനു നടക്കുന്ന കളിയില്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് ഷാക്വിബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2007ലെ അദ്ഭുത വിജയം

2007ലെ അദ്ഭുത വിജയം

2007ലെ ലോകകപ്പില്‍ താരനിബിഡമായ ഇന്ത്യയെ അട്ടിമറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. അത്തരമൊരു അദ്ഭുത വിജയം ഇത്തവണയും സ്വന്തമാക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് ഷാക്വിബ് വ്യക്തമാക്കി. അഫ്ഗാനെതിരായ മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനെതിരേ മൂന്നാമനായി ഇറങ്ങി 51 റണ്‍സ് നേടിയ ഷാക്വിബ് ബൗളിങിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷാക്വിബ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഇന്ത്യ മികച്ച ടീം

ഇന്ത്യ മികച്ച ടീം

വളരെ മികച്ച ടീമാണ് ഇന്ത്യ. ഇത്തവണ ലോകകപ്പ് ലക്ഷ്യമിടുന്ന ടീമുകളിലൊന്ന് കൂടിയാണ് അവര്‍. അതുകൊണ്ടു തന്നെ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. എന്നാല്‍ ഇന്ത്യയെ വീഴ്ത്താനുള്ള ശേഷി ബംഗ്ലാദേശ് ടീമിനുണ്ടെന്ന് ഷാക്വിബ് പറഞ്ഞു.
2007ലെ ലോകകപ്പില്‍ നേടിയതു പോലൊരു വിജയം ഇന്ത്യക്കെതിരേ ഇത്തവണ നേടാന്‍ തങ്ങള്‍ക്കു സാധിക്കും. അനുഭവസമ്പത്ത് തീര്‍ച്ചയായും ടീമിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ അത് കൊണ്ടു മാത്രം ജയിക്കാനാവില്ല. ഏറ്റവും മികച്ച കളി തന്നെ പുറത്തെടുത്താല്‍ മാത്രമേ അതിനു കഴിയൂ. ലോകോത്തര കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഒറ്റയ്ക്കു മല്‍സരവിധി നിര്‍ണയിക്കാന്‍ ശേഷിയുള്ളവരാണ് അവര്‍. എങ്കിലും ഇന്ത്യയെ മറികടക്കാനുള്ള ശേഷി ബംഗ്ലാദേശിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന്റെ താരം

ലോകകപ്പിന്റെ താരം

ഈ ലോകകപ്പിന്റെ താരമായി 32കാരനായ ഷാക്വിബ് മാറിക്കഴിഞ്ഞു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനായി മുന്‍നിരയിലുള്ള താരമാണ് അദ്ദേഹം. അഫ്ഗാനെതിരായ കഴിഞ്ഞ മല്‍സരത്തിലെ പ്രകടനത്തോടെ ഷാക്വിബ് റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ലോകകപ്പില്‍ ഒരു കളിയില്‍ ഫിഫ്റ്റിയും അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ച താരമെന്ന നേട്ടത്തിനൊപ്പമാണ് ഷാക്വിബുമെത്തിയത്. 2011ലെ ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരേയായിരുന്നു യുവിയുടെ മിന്നും പ്രകടനം.

Story first published: Tuesday, June 25, 2019, 13:27 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X