ബൗളിങ് ആക്ഷന്‍; ബംഗ്ലാദേശ് മുന്‍ നിര ബൗളര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
ദില്ലി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ മുന്‍നിര ബൗളര്‍മാരെ തെറ്റായ ബൗളിങ് ആക്ഷന്റെ പേരില്‍ ഐസിസി സസ്‌പെന്‍ഡ് ചെയ്തു. അരാഫത് സണ്ണി, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ലോകകപ്പ് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ടീമിന് ബൗളര്‍മാരുടെ സസ്‌പെന്‍ഷന്‍ കനത്ത നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്.
ഇരുവരെയും ഉടനടി സസ്‌പെന്‍ഡ് ചെയ്യാനാണ് ഐസിസിയുടെ തീരുമാനം. ഐസിസി പരിശോധകരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അരാഫത് സണ്ണിയെ മാര്‍ച്ച് 12നും ടസ്‌കിന്‍ അഹമ്മദിനെ മാര്‍ച്ച് 15നുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇരുവരും അനുവദനീയമായതിലും കൂടുതല്‍ കൈമടക്കിയാണ് എറിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അരാഫത് ഏതാണ്ട് മിക്ക പന്തുകളും ടസ്‌കിന്‍ അപൂര്‍വം പന്തുകളും കൈമടക്കി എറിയുന്നതായാണ് പരിശോധകരുടെ കണ്ടെത്തല്‍. ഇരുവരും ബംഗ്ലാദേശിന്റെ കീ ബൗളര്‍മാരാണ്. സസ്‌പെന്‍ഷനിലായവര്‍ക്ക് പകരം പുതിയ ബൗളര്‍മാരെ ടീമിലെത്തിക്കാന്‍ ബംഗ്ലാദേശ് ഐസിസിക്ക് അപേക്ഷ നല്‍കി.
ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലുള്ള ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റിരുന്നു. ബൗളര്‍മാരുടെ സസ്‌പെന്‍ഷന്‍ കൂടി വന്നതോടെ തുടര്‍ന്നുള്ള മത്സരങ്ങളിലും അവരുടെ ജയസാധ്യത കുറഞ്ഞു. ഇതോടെ സെമിപ്രവേശനമെന്ന സ്വപ്‌നം ബംഗ്ലാദേശിന് ഉപേക്ഷിക്കേണ്ടിവരും. അടുത്തിടെ ബംഗ്ലാദേശ് നേടിയ മികച്ച പല വിജയങ്ങള്‍ക്കും പിന്നില്‍ ടസ്‌കിന്‍ കാര്യമായ പങ്കുവഹിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications