Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: ത്രില്ലറില്‍ അഫ്ഗാനെ മറികടന്ന് ബംഗ്ലാദേശ്... രണ്ടാം തോല്‍വിയോടെ അഫ്ഗാന്‍ പുറത്ത്

1
44055

അബുദാബി: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ അത്യധികം ആവേശകരമായ മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന ജയം. മൂന്നു റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ അഫ്ഗാനെ മുട്ടുകുത്തിച്ചത്. ഈ ജയത്തോടെ ബംഗ്ലാദേശ് ഫൈനല്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ തോല്‍വി നേരിട്ട അഫ്ഗാന്‍ ഫൈനല്‍ കാണാതെ പുറത്തായി.

1

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഏഴു വിക്കറ്റിന് 246 റണ്‍സെടുക്കാനേ അഫ്ഗാന് കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ അഫ്ഗാന് ജയിക്കാന്‍ എട്ടു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ മുസ്തഫിസുര്‍ റഹ്മാന്റെ ഓവറില്‍ അഫ്ഗാന് നേടാനായത് നാലു റണ്‍സ് മാത്രമാണ്. ഹഷ്മത്തുള്ള ഷാഹിദിയും (71) മുഹമ്മദ് ഷഹ്‌സാദുമാണ് (53) അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്.

നേരത്തേ മഹമ്മൂദുള്ളയുടെയും (74) ടീമിലേക്കു തിരിച്ചെത്തിയ ഇംറുല്‍ ഖയസിന്റെയും (72*) ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 87 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ബംഗ്ലാദേസിനെ ഇരുവരും കരകയറ്റുകയായിരുന്നു. 81 പന്തുകളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മഹമ്മൂദുള്ളയുടെ ഇന്നിങ്‌സ്. 89 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് ഖയസ് 72 റണ്‍സെടുത്തത്. ലിറ്റണ്‍ ദാസ് (41), മുഷ്ഫിഖുര്‍ റഹീം (33) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റെടുത്ത അഫ്താബ് ആലമാണ് അഫ്ഗാന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന് കളിയില്‍ ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

Story first published: Monday, September 24, 2018, 1:24 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+