For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ഏകദിനത്തിലും വമ്പന്‍ ജയം; സിംബാബ്‌വെയെ നാണംകെടുത്തി ബംഗ്ലാദേശിന് പരമ്പര

സൈല്‍ഹെറ്റ്: സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്നാം ഏകദിനത്തില്‍ മഴ കളിച്ചെങ്കിലും ഡക്ക് വര്‍ച്ച് ലൂയിസ് നിയമപ്രകാരം 123 റണ്‍സിന് ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ 322 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെ 37.3 ഓവറില്‍ 218 റണ്‍സിന് കൂടാരം കയറി. സെഞ്ച്വറി നേടിയ ലിറ്റണ്‍ ദാസിന്റെയും (176) തമിം ഇക്ബാലിന്റെയും (128*) സെഞ്ച്വറിയാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പ 3-0ന് ബംഗ്ലാദേശ് സ്വന്തമാക്കി. ലിറ്റണ്‍ ദാസ് കളിയിലെ താരമായപ്പോള്‍ തമിം ഇക്ബാല്‍ പരമ്പരയിലെ താരമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്.തമി ഇക്ബാല്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ലിറ്റണ്‍ ദാസ് അതിവേഗം റണ്‍സുയര്‍ത്തി. 143 പന്തില്‍ 16 ഫോറും എട്ട് സിക്‌സുമാണ് ലിറ്റണ്‍ ദാസ് അടിച്ചെടുത്തത്.തമിം ഏഴ് ഫോറും ആറ് സിക്‌സും നേടി. മഹമ്മൂദുല്ല (3), അഫീഫ് ഹൊസൈന്‍ (7) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റ് സ്‌കോറര്‍മാര്‍. സിംബാബ്‌വെയ്ക്ക് വേണ്ടി കാള്‍ മുംമ്പയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. മറ്റ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി.

zimvsban

മറുപടിക്കിറങ്ങി സിംബാബ് വെ നിരയില്‍ സിക്കന്തര്‍ റാസ (61) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 50 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു റാസയുടെ പ്രകടനം. ക്യാപ്റ്റന്‍ സീന്‍ വില്യംസ് (30), വെസ്ലി മദവീര (42) റെഗിസ് ചക്കാബാവ (34) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ബ്രണ്ടന്‍ ടെയ്‌ലര്‍ (14) നിരാശപ്പെടുത്തി. ബംഗ്ലാദേശിനുവേണ്ടി മൊഹമ്മദ് സെയ്ഫുദ്ദീന്‍ 6.3 ഓവറില്‍ 41 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തി. തയ്ജുല്‍ ഇസ്ലാം രണ്ടും അഫീഫ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മഷറഫെ മൊര്‍ത്താസ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ഈ മത്സരത്തോടെ മൊര്‍ത്താസ ബംഗ്ലാദേശിന്റെ നായകസ്ഥാനം ഒഴിഞ്ഞു. ഇക്കാര്യം കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയിരുന്നു.

Story first published: Saturday, March 7, 2020, 9:32 [IST]
Other articles published on Mar 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+