Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫീഫ് ഹൊസൈന്‍ രക്ഷകനായി; സിംബാബ്‌വെയോട് വിറച്ച് ജയിച്ച് ബംഗ്ലാദേശ്

ധാക്ക: ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോട് വിറച്ച് ജയിച്ച് ബംഗ്ലാദേശ്. ആവേശമത്സരത്തിനൊടുവില്‍ സന്ദര്‍ശകരെ മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് രണ്ട് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.

ബാറ്റിങ്ങില്‍ വന്‍ തിരിച്ചടി നേരിട്ട ആതിഥേയരെ രക്ഷിച്ചത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. അഫീഫ് ഹൊസൈനും (52)മൊസാദെക് ഹൊസൈനും (30) ചേര്‍ന്ന് 82 റണ്‍സാണ് ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്.അഫീഫ് 26 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും പറത്തി പുറത്തായപ്പോള്‍ 24 പന്തില്‍ രണ്ട് സിക്‌സര്‍ അടക്കം നേടി മൊസാദെക് പുറത്താകാതെ നിന്നു.മുഹമ്മദ് സെയ്ഫുദ്ദീനും (6) പുറത്താവാതെ നിന്നു.മുന്‍നിരയുടെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശിന്റെ തിരിച്ചുവരവ്. ലിന്റണ്‍ ദാസ് (19),സൗമ്യ സര്‍ക്കാര്‍ (4),ഷക്കീബ് അല്‍ ഹസന്‍ (1),മുഷ്ഫിഖര്‍ റഹിം (0),മഹമ്മൂദുല്ല (14),സാബിര്‍ റഹ്മാന്‍ (15) എന്നിവരെല്ലാം നിരാശപ്പെടുത്തി. സിംബാബ് വെയ്ക്ക് വേണ്ടി കെയ്‌ലി ജാര്‍വിസും ടെന്‍ഡായി ചറ്റാര,നെവില്ലി മഡ്‌സിവ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

bengladeshvszimbave

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്ക്ക് കരുത്തായത് മധ്യനിരയുടെ പ്രകടനമാണ്.റിയാന്‍ ബൂരി (57*) അര്‍ധ സെഞ്ച്വറി നേടി.32 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമാണ് ബൂരി നേടിയത്.ടിനോടെന്‍ഡ മുട്ടോംബോസി (27),ക്യാപ്റ്റന്‍ മസാകഡ്‌സ (34) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.ബംഗ്ലാദേശിനുവേണ്ടി തയ്ജുല്‍ ഇസ്ലാം,മൊഹമ്മദ് സെയ്ഫുദ്ദീന്‍,മുസ്തഫിസുര്‍ റഹ്മാന്‍,മൊസാദെക് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു. അഫ്ഗാനിസ്താനാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.

Story first published: Saturday, September 14, 2019, 9:00 [IST]
Other articles published on Sep 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+