For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റഹീമിന് ഇരട്ട സെഞ്ച്വറി; സിംബാബ്‌വേയ്‌ക്കെതിരെ ബംഗ്ലാദേശിന് ഇന്നിങ്‌സ് ജയം

ധാക്ക: സിംബാബ്‌വേയ്‌ക്കെതിരായ ഏക ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 189 റണ്‍സിന് എല്ലാവരും പുറത്തായി. ഒരിന്നിങ്‌സിനും 106 റണ്‍സിനുമാണ് ബംഗ്ലാദേശ് ജയം ആഘോഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സിംബാബ്‌വേ 265 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തില്‍ 560 റണ്‍സെടുത്ത ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 295 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വേയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാനായില്ല. ബ്രണ്ടന്‍ ടെയ്‌ലര്‍(17), ക്രെയഗ് ഇര്‍വിന്‍(43), സിക്കന്തര്‍ റാസ(37), ടിമിസെന്‍ മറുമ(41), റെഗിസ് ചിക്കാവ്‌വ(18) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും ക്ഷമകാട്ടിയത്. ബംഗ്ലാദേശിനുവേണ്ടി നയീം ഹസന്‍ 5 വിക്കറ്റും തൈജുള്‍ ഇസ്ലാം 4 വിക്കറ്റും സ്വന്തമാക്കി.

bangladesh-zimbabwe-

ഇരട്ട സെഞ്ച്വറി നേടിയ മുഷ്ഫിഖുര്‍ റഹീമിന്റെ ബാറ്റിങ്ങാണ് ബംഗ്ലാദേശിന് ആദ്യ ഇന്നിങ്‌സില്‍ കരുത്തായത്. റഹീം 203 റണ്‍സെടുത്തപ്പോള്‍ മൊമിനുള്‍ ഹഖ് 132 റണ്‍സെടുത്തു. തമിം ഇഖ്ബാല്‍(41), ഷാന്റോ(71), ലിന്റണ്‍ ദാസ്(53) എന്നിവരും മോശമാക്കിയില്ല. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത സംബാബ്വെ നിരയില്‍ ക്യാപ്റ്റന്‍ ക്രയ്ഗ് എര്‍വിന്‍ (107) സെഞ്ച്വറി നേടി തിളങ്ങി. പ്രിന്‍സ് മസ്യൂര്‍ (64), റെജിസ് ചക്കാബ്വ (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനുവേണ്ടി അബു ജെയീദ്, നയീം ഹസന്‍ എന്നിവര്‍ നാല് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ തയ്ജുല്‍ ഇസ്ലാം രണ്ട് വിക്കറ്റും വീഴ്ത്തി.

Story first published: Tuesday, February 25, 2020, 17:08 [IST]
Other articles published on Feb 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+