ബംഗ്ലാ സര്‍ക്കാര്‍: ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് പരമ്പര ബംഗ്ലാദേശിന്!
യുവതാരം സൗമ്യ സര്‍ക്കാറിന്റെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 9 വിക്കറ്റിനാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ തൂത്തെറിഞ്ഞത്. ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിസുമായി ബംഗ്ലാ ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 168 റണ്‍സില്‍ ഒതുക്കി ബംഗ്ലാദേശ്. മഴമൂലം കളി തടസ്സപ്പെട്ടതിനാല്‍ കളി 40 ഓവറാക്കി ചുരുക്കിയിരുന്നു. ബംഗ്ലാദേശിന്റെ ലക്ഷ്യം 40 ഓവറില്‍ 169. വെറും 26.1 ഓവറില്‍ ഒരേ ഒരു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാ കടുവകള്‍ ലക്ഷ്യത്തിലെത്തി. ചിത്രങ്ങള്‍ കാണൂ...

ഏഴാം സ്വര്‍ഗത്തില്‍ ബംഗ്ലാദേശ്
കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര ജയം നേടിയ ബംഗ്ലാ താരങ്ങളുടെ ആഹ്ലാദം.

സൗമ്യമല്ല സര്‍ക്കാര്‍...
പേര് സൗമ്യ സര്‍ക്കാര്‍. പക്ഷേ ആളത്ര സൗമ്യനല്ല. വെറും 95 പന്തില്‍ 13 ഫോറും 1 സിക്‌സും പറത്തി 90 റണ്‍സെടുത്താണ് സര്‍ക്കാര്‍ ടീമിനെ ജയിപ്പിച്ചത്. ഒരു കളിയിലെ ഫഌക്കാണ് ഈ പ്രകടനം എന്നൊന്നും കരുതേണ്ട. പരമ്പരയില്‍ ഉടനീളം തകര്‍ത്തുകളിച്ച സര്‍ക്കാര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ്ദ സീരിസും.

തമീമിനെ അറിയാമല്ലോ
ബംഗ്ലാദേശിന്റെ അട്ടിമറി ജയങ്ങളിലെല്ലാം തമീം ഇഖ്ബാല്‍ എന്ന ഇടങ്കയ്യന്‍ സ്പിന്നറുടെ സാന്നിധ്യം ഉണ്ടാകും. നിര്‍ണായകമായ മൂന്നാം ഏകദനിത്തില്‍ തമീമിന്റെ സംഭാവന പുറത്താകാതെ 61 റണ്‍സ്.

ഷക്കീബ് മുത്താണ് ട്ടാ
എട്ടോവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ കൈക്കലാക്കിയത് മൂന്ന് മുന്‍ നിര വിക്കറ്റുകള്‍. ക്യാപ്റ്റന്‍ ഹാഷിം അംലയും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡുപ്ലിസിയുമെല്ലാം ഷക്കീബിന് മുന്നില്‍ വീണു.

ഡുമിനിയുടെ ഫിഫ്റ്റി
51 റണ്‍സെടുത്ത ജെ പി ഡുമിനിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 70 പന്തുകള്‍ വേണ്ടി വന്നു ഡുമിനിക്ക് ഇത്രയും റണ്‍സെടുക്കാന്‍

മില്ലര്‍ കില്ലറായില്ല
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍ 44 റണ്‍സെടുത്തെങ്കിലും പതിവ് കൂറ്റനടികളൊന്നും കണ്ടില്ല. 51 പന്തിലാണ് മില്ലറുടെ 44 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications