'കള്ളമല്ല,ഇതെല്ലാം സത്യം' ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള അഞ്ച് കാര്യങ്ങളിതാ
ധാക്ക: ക്രിക്കറ്റ് താരങ്ങളെപ്പറ്റി പല പ്രചാരണങ്ങളും ആരാധകര്‍ക്കിടയിലുണ്ട്. ഇതില്‍ സത്യമേത്, കള്ളമേതെന്ന് കണ്ടെത്തുകയാണ് പ്രയാസമുള്ള കാര്യം. അസാധാരണമെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും ചിലപ്പോള്‍ സത്യമായേക്കും.എന്നാല്‍ സത്യമെന്ന് തോന്നിക്കുന്ന പല കാരണങ്ങളും സത്യമല്ല താനും. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളെപ്പറ്റിയുള്ള ചില പ്രചാരണങ്ങളും ആരാധകര്‍ക്കിടയിലുണ്ട്. ഇത്തരത്തില്‍ ബംഗ്ലാദേശ് താരങ്ങളെപ്പറ്റി അധികമാര്‍ക്കും അറിയാത്ത അഞ്ച് കാര്യങ്ങളിതാ.

എബിഡിയെ മുഹമ്മദ് അഷ്‌റഫുല്‍ പുറത്താക്കിയിട്ടുണ്ട്
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു മുഹമ്മദ് അഷറഫുല്‍. ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ പല പ്രമുഖ ടീമുകള്‍ക്കൊപ്പവും ഗംഭീര പ്രകടനം കാഴ്ചവെച്ച അദ്ദേഹത്തിന് വലിയ ആരാധക പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് അഷറഫുല്‍ നേടിയിട്ടുണ്ട്. 2008ലെ ടെസ്റ്റില്‍ തന്റെ ഓവറിലെ ആദ്യ പന്തില്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് എബിഡിയെ അദ്ദേഹം പുറത്താക്കിയത്.

സ്‌നേക്ക് ഡാന്‍സ് ആഘോഷം മുഷ്ഫിഖര്‍ റഹീമിന്റേതല്ല
ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ നാഗനൃത്ത ആഘോഷം എല്ലാവര്‍ക്കും സുപരിചിതമാണ്. അത് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമാണ് ആദ്യമായി കൊണ്ടുവന്നതെന്നാണ് കൂടുതല്‍ ആളുകളും കരുതുന്നത്. എന്നാല്‍ സത്യത്തില്‍ മുഷ്ഫിഖറിന്റേതല്ല.2017ല്‍ സ്പിന്നര്‍ നസ്മുല്‍ ഇസ്ലാമാണ് ഇത് ആദ്യമായി കൊണ്ടുവന്നത്. എന്നാല്‍ 2018ലെ നിദാഹാസ് ട്രോഫിയില്‍ മുഷ്ഫിഖര്‍ ചെയ്ത നാഗനൃത്തമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

ഇന്ത്യക്കെതിരേ മൊര്‍ത്താസ ഒരോവറില്‍ നാല് സിക്‌സര്‍ നേടിയിട്ടുണ്ട്
ബംഗ്ലാദേശ് ടീം മുന്‍ നായകന്‍ മഷറഫെ മൊര്‍ത്താസ ഒരു ഇന്ത്യന്‍ ബൗളര്‍ക്കെതിരേ ഒരോവറില്‍ നാല് സിക്‌സര്‍ നേടിയിട്ടുണ്ട്. 2007ല്‍ ദിനേശ് മോംഗിയ എറിഞ്ഞ ഓവറിലാണ് തുടര്‍ച്ചയായി നാല് സിക്‌സ് മൊര്‍ത്താസ നേടിയത്. മത്സരത്തില്‍ 22 പന്തില്‍ 42 റണ്‍സാണ് മൊര്‍ത്താസ നേടിയത്. കരിയറില്‍ 107 സിക്‌സുകള്‍ മൊര്‍ത്താസ നേടിയിട്ടുണ്ട്.

1992 ലോകകപ്പില്‍ ബംഗ്ലാദേശ് പാകിസ്താനെ തോല്‍പ്പിച്ചു
1992ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനായിരുന്നു കിരീടം നേടിയത്. ബംഗ്ലാദേശിന്റെ കന്നി ലോകകപ്പായിരുന്നു ഇത്. ഈ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിനായി. 62 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ അട്ടിമറി ജയം. കന്നി ലോകകപ്പില്‍ തന്നെ എല്ലാവരെയും ഞെട്ടിക്കാന്‍ ബംഗ്ലാദേശിനായി.

ഇന്ത്യക്കെതിരേ വില്യംസണേക്കാള്‍ ടെസ്റ്റ് ശരാശരി മുഷ്ഫിഖറിന്
ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെക്കാള്‍ ടെസ്റ്റ് ശരാശരി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമിനാണെന്ന് പറഞ്ഞാല്‍ പെട്ടെന്ന് വിശ്വസിക്കാനാവില്ല. എന്നാല്‍ അത് സത്യമാണ്. ഇന്ത്യക്കെതിരേ ഏഴ് ഇന്നിങ്‌സിവല്‍ നിന്ന് 51.80 ശരാശരിയാണ് മുഷ്ഫിഖറിന്റെ പേരിലുള്ളത്. കെയ്ന്‍ വില്യംസണിന്റെ ഇന്ത്യക്കെതിരായ ടെസ്റ്റ് ശരാശരി 36.40ആണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications