തമീമും ടസ്‌കിനും തിളങ്ങി.. അവസാന ഓവര്‍ ത്രില്ലറില്‍ ബംഗ്ലാദേശിന് 7 റണ്‍സ് ജയം!
ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം. ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്റെയും ഓപ്പണര്‍ തമീം ഇഖ്ബാലിന്റെയും ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെയും മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് ബംഗ്ലാദേശ് ജയം പിടിച്ചെടുത്തത്. വെറും ഏഴ് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. 48 റണ്‍സും രണ്ട് വിക്കറ്റുമായി ഷക്കീബ് അല്‍ ഹസനാണ് കളിയിലെ താരമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് കൃത്യം 50 ഓവറില്‍ 265 റണ്‍സിന് ഓളൗട്ടായി. ഒന്നാമത്തെ ഓവറില്‍ സ്‌കോര്‍ ഒന്നില്‍ നില്‍ക്കേ ബംഗ്ലാദേശിന് ആദ്യവിക്കറ്റ് നഷ്ടമായി. റണ്‍സൊന്നും എടുക്കാതെ സൗമ്യ സര്‍ക്കാര്‍ പുറത്ത്. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന തമീം ഇഖ്ബാല്‍ കയേസിനും (37) മഹ്മദുള്ളയ്ക്കും (62) ഒപ്പം സ്‌കോര്‍ ഉയര്‍ത്തി. 40 പന്തില്‍ 48 റണ്‍സടിച്ച് ഷക്കീബ് ബംഗ്ലാദേശ് 250 കടക്കുമെന്ന് ഉറപ്പിച്ചു.

7 ഓവറില്‍ അഫ്ഗാനിസ്ഥാനെ 46 റണ്‍സിലെത്തിച്ചാണ് മുഹമ്മദ് ഷെഹ്‌സാദ് പുറത്തായത്. 21 പന്തില്‍ 4 ഫോറും 1 സിക്‌സും സഹിതം 31 റണ്‍സ്. പിന്നീട് റഹ്മത്ത് ഷായും (71) ഷാഹിദിയും (72) കൂടി അഫ്ഗാനിസ്ഥാനെ വിജയിപ്പിക്കും എന്ന് തോന്നിച്ചതാണ്. പക്ഷേ മധ്യനിര തകര്‍ന്നു. 50 ഓവറില്‍ 268 റണ്‍സില്‍ അവര്‍ ഓളൗട്ടായി. 8 ഓവറില്‍ 59 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ ടസ്‌കിന്‍ അഹമ്മദാണ് ബംഗ്ലാദേശിന് ബൗളിംഗില്‍ താരമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications