നാലു പന്തില്‍ ബൗളര്‍ വഴങ്ങിയത് 92 റണ്‍സ്!! ഇത് ക്രിക്കറ്റോ കിറുക്കറ്റോ.... ബൗളറുടെ ഭാവി ?
ധാക്ക: ക്രിക്കറ്റില്‍ ബൗളര്‍മാര്‍ റണ്‍സ് പിശുക്കില്ലാതെ വിട്ടുകൊടുക്കുന്നത് വലിയ സംഭവമൊന്നുമല്ല. എന്നാല്‍ ബംഗ്ലാദേശില്‍ നടന്ന മല്‍സരത്തില്‍ ഒരു ബൗളര്‍ വഴങ്ങിയ റണ്‍സ് കേട്ടാല്‍ മൂക്കത്ത് വിരല്‍വയ്ക്കും. ഒരാള്‍ക്ക് ഇത്രയും കുറഞ്ഞ പന്തില്‍ എങ്ങനെ ഇത്രയും കൂടുതല്‍ റണ്‍സ് വഴങ്ങാന്‍ കഴിഞ്ഞുവെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ തല പുകയ്ക്കുന്നത്.

ധാക്കയില്‍ നടന്ന രണ്ടാം ഡിവിഷന്‍ ലീഗ് മല്‍സരത്തിലാണ് ലാല്‍മാതിയ ക്ലബ്ബിന്റെ ബൗളറായ സുജോന്‍ മഹ്മൂദ് നാണക്കേടിന്റെ പുതിയ ലോകറെക്കോര്‍ഡിട്ടത്. നാലു പന്തില്‍ മാത്രം താരം വഴങ്ങിയത് 92 റണ്‍സാണ്.

അക്‌സിയോം ടീമിനെതിരായ കളിയിലായിരുന്നു സുജോനിന്റെ ബൗളിങ് ദുരന്തം. ഏകദിന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലാല്‍മാതിയ ക്ലബ്ബ് 14 ഓവറില്‍ 88 റണ്‍സിനു പുറത്തായി. തുടര്‍ന്ന് അക്‌സിയോം ടീം ബാറ്റിങിനിറങ്ങിയപ്പോഴാണ് സുജോന്റെ അവിശ്വസനീയ ബൗളിങ് കണ്ടത്.

ആദ്യ ഓവറില്‍ 13 വൈഡുകളും മൂന്നു നോബോളുകളുമാണ് താരം എറിഞ്ഞത്. ഇവയിലെല്ലാം എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍ ബൗണ്ടറി നേടുകയും ചെയ്തു. 80 റണ്‍സാണ് ഇതിലൂടെ അവര്‍ നേടിയത്. സുജോനിന്റെ മറ്റു നാലു ശരിക്കുള്ള പന്തുകളും ബൗണ്ടറിയിലേക്ക് പറത്തി ആദ്യ ഓവറില്‍ തന്നെ അക്‌സിയോം ടീം ജയം കൊയ്യുകയായിരുന്നു.

സുജോന്‍ ഇത്രയും മോശമായി മല്‍സരത്തില്‍ പന്തെറിയാന്‍ ഒരു കാരണമുണ്ട്. അംപയറുടെ ചില മോശമായ ചില തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് താരം ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത്.

ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ സുജോനിനെതിരേ കടുത്ത നടപടിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. താരത്തെ 10 വര്‍ഷത്തേക്കു ക്രിക്കറ്റില്‍ നിന്നു വിലക്കുന്നതായി ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ഇതു കൂടാതെ സുജോനിന്റെ ക്ലബ്ബായ ലാല്‍മാതിയയെ ടൂര്‍ണമെന്റില്‍ നിന്നു അനിശ്ചിത കാലത്തേക്കു വിലക്കി. മാത്രമല്ല ടീമിന്റെ കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവരെയും അഞ്ചു വര്‍ഷത്തേക്കു ചാംപ്യന്‍ഷിപ്പില്‍ നിന്നു വിലക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications