വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സസ്‌പെന്‍ഷന്‍, ജയില്‍ വാസം... വിവാദ താരവുമായി ബംഗ്ലാ കടുവകള്‍ ഇന്ത്യയിലേക്ക്, ടി20 ടീം പ്രഖ്യാപിച്ചു

മൂന്നു ടി20 കളിലാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക

Bangladesh Announce Squad For Upcoming T20 Series Vs India | Oneindia Malayalam

ധാക്ക: ഇന്ത്യന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടി20 ടീമിനെ പ്രഖ്യാപിച്ചു. ഇടം കൈയന്‍ സ്പിന്നര്‍ അറാഫത്ത് സണ്ണിയെയും പേസര്‍ അല്‍ അമീന്‍ ഹുസൈനെയും ബംഗ്ലാദേശ് ടീമിലേക്കു തിരിച്ചു വിളിച്ചിട്ടുണ്ട്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുക. അടുത്ത മാസമാണ് ബംഗ്ലാ ടീം ഇന്ത്യയിലെത്തുന്നത്.

bangladesh

33കാരനായ സണ്ണി വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ദേശീയ ടീമില്‍ തിരികെയെത്തിയത്. 2016ലെ ടി20 ലോകകപ്പിനിടെ സംശായസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ താരം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. 2017ല്‍ കാമുകിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു സണ്ണി അറസ്റ്റിലാവുകയും ജയിലില്‍ പോവുകയും ചെയ്തിരുന്നു. അതേസമയം, 29 കാരമായ പേസര്‍ അല്‍ അമീനും വലിയ ഇടവേളയ്ക്കു ശേഷമാണ് ബംഗ്ലാ ടീമിലെത്തിയത്. 2016ലെ ടി20 ലോകകപ്പിലാണ് താരം അവസാനായി പന്തെറിഞ്ഞത്.

കുറച്ചുകാലം പുറത്തിരിക്കട്ടെ, ധോണിയെ കൂട്ടാതെ ടീം പ്രഖ്യാപിക്കാന്‍ സെലക്ഷന്‍ കമ്മിറ്റികുറച്ചുകാലം പുറത്തിരിക്കട്ടെ, ധോണിയെ കൂട്ടാതെ ടീം പ്രഖ്യാപിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി

ind bang

ഇന്ത്യയില്‍ കളിക്കുക വളരെ ദുഷ്‌കമരമാണെന്നും അനുഭവസമ്പത്തിന് ഇവിടെ വലിയ പ്രാധാന്യമുള്ളതിനാലുമാണ് സണ്ണിയെ ടീമിലേക്കു തിരിച്ചുവിളിച്ചതെന്നു മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബ്ദിന്‍ വ്യക്തമാക്കി. ടീമിലെ മറ്റു ഫാസ്റ്റര്‍ ബൗളര്‍മാര്‍ക്കു പരിക്കേറ്റതിനാലാണ് അല്‍ അമീനെ തിരികെ വിളിച്ചതെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാനിസ്താന്‍, സിംബാബ്‌വെ എന്നിവരുള്‍പ്പെട്ട പരമ്പരയില്‍ നിന്നും വിട്ടുനിന്ന പരിചയസമ്പന്നനായ ഓപ്പണര്‍ തമീം ഇഖ്ബാല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ത്രിരാഷ്ട്ര പരമ്പരയില്‍ കളിച്ച സബീര്‍ റഹ്മാന്‍, നജ്മുല്‍ ഹുസൈന്‍, തെയ്ജുല്‍ ഇസ്ലാം, റൂബെല്‍ ഹുസൈന്‍ എന്നിവരെ ഒഴിവാക്കി.

ബംഗ്ലാദേശ് ടി20 ടീം
ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, നയീം ഷെയ്ഖ്, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ്, അഫീഫ് ഹുസൈന്‍, മൊസാദക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം ബിപ്ലോബ്, അറാഫത്ത് സണ്ണി, മുഹമ്മദ് സെയ്ഫുദ്ദീന്‍, അല്‍ അമീന്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷെയ്ഫുല്‍ ഇസ്ലാം.

Story first published: Friday, October 18, 2019, 10:58 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X