Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസ് വീണ്ടും നാണംകെട്ടു; ബംഗ്ലാദേശിന് ചരിത്ര ജയം, ടെസ്റ്റ് പരമ്പരയും തൂത്തുവാരി

എക്കാലത്തെയും മികച്ച വിജയം | #BANvWI | Oneindia Malayalam

ധക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശിന് ചരിത്ര ജയം. ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ കളംനിറഞ്ഞാടിയപ്പോള്‍ ഇന്നിങ്‌സിനും 184 റണ്‍സിനും വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച വിജയം കൂടിയാണിത്. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയം നേടുന്നത്. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0ന് ബംഗ്ലാദേശ് തൂത്തുവാരുകയും ചെയ്തു. ചരിത്രത്തിലാദ്യമായാണ് വിന്‍ഡീസിനെതിരേ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. സ്‌കോര്‍: ബംഗ്ലാദേശ് 508. വെസ്റ്റ് ഇന്‍ഡീസ് 111, 213.

മുന്‍നിരയിലെ അഞ്ച് താരങ്ങള്‍ ക്ലീന്‍ ബൗള്‍ഡായി നാണംകെട്ട് മടങ്ങിയ ടെസ്റ്റില്‍ ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ കരീബിയന്‍ പടയ്ക്ക് ഒന്നു പിടിച്ചുനില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. മൂന്നാദിനം തന്നെ വിന്‍ഡീസ് ഏഷ്യയിലെ കടുവകള്‍ക്കു മുന്നില്‍ അടിയറവ് പറഞ്ഞു.

shakibalhasan

ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റുമായി പടയനിച്ച സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസ് രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശ് വിജയം അനായാസമാക്കി. 20 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുത്താണ് മിറാസ് അഞ്ച് വിക്കറ്റ് പിഴുതത്. തൈജുല്‍ ഇസ്ലാം മൂന്നും ക്യാപ്റ്റന്‍ ശാക്വിബുല്‍ ഹസന്‍, നയീം ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി രണ്ടാമിന്നിങ്‌സിലും ബംഗ്ലാ ബൗളിങ് നിരയില്‍ തിളങ്ങി.

92 പന്തില്‍ ഒമ്പത് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 93 റണ്‍സ് അടിച്ചെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നത്. പുറത്താവാതെ 37 റണ്‍സെടുത്ത കെമര്‍ റോച്ചാണ് വിന്‍ഡീസ് നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍. ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസിനെ കളിയിലെ താരമായും ക്യാപ്റ്റന്‍ ശാക്വിബുല്‍ ഹസ്സനെ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Sunday, December 2, 2018, 15:04 [IST]
Other articles published on Dec 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+