Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സച്ചിനോളം വരുമോ ഷാക്വിബ്? വരും!! ഇതു തന്നെ തെളിവ്... ആ റെക്കോര്‍ഡിന് തൊട്ടരികെ

ലണ്ടന്‍: ലോകകപ്പില്‍ ഓള്‍റൗണ്ടര്‍മാരുടെ മാനംകാത്തത് ബംഗ്ലാദേശിന്റെ സൂപ്പര്‍ താരമായ ഷാക്വിബുല്‍ ഹസനാണ്. ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഗംഭീര പ്രകടനമാണ് താരം നടത്തിയത്. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് ലോകകപ്പിന്റെ സെമിക്ക് തൊട്ടരികിലെത്തിയതു പോലു ഷാക്വിബിന്റെ മികവ് കൊണ്ടാണ്. ഇപ്പോള്‍ സെമി പ്രതീക്ഷകള്‍ അസ്തമിച്ച ബംഗ്ലാ കടുവകള്‍ ഇന്നു പാകിസ്താനുമായി അവസാന മല്‍സരം കളിക്കുകയാണ്.

ജയിച്ചാലും സെമിയില്‍ കടക്കില്ലെങ്കിലും മികച്ച പ്രകടനത്തോടെ തന്നെ തലയുയര്‍ത്തി മടങ്ങാനാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. ഒരു അപൂര്‍വ്വ റെക്കോര്‍ഡാണ് മല്‍സരത്തില്‍ സച്ചിനെ കാത്തിരിക്കുന്നത്.

സച്ചിന്റെ നേട്ടത്തിനരികെ

സച്ചിന്റെ നേട്ടത്തിനരികെ

ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ഷാക്വിബുണ്ട്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 542 റണ്‍സാണ് താരം നേടിയത്. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കമാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
പാകിസ്താനെതിരേ ഇന്നു 50ല്‍ കൂടുതല്‍ റണ്‍സെടുക്കാനായാല്‍ ഷാക്വിബ് പുതിയൊരു റെക്കോര്‍ഡിനൊപ്പമെത്തും. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏഴു തവണ 50ല്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് ഷാക്വിബിനെ കാത്തിരിക്കുന്നത്. 2003ലെ ലോകകപ്പിലായിരുന്നു സച്ചിന്‍ റണ്‍ മഴ പെയ്യിച്ചത്. അന്ന് 11 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റിയുമടക്കം 673 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

11 തവണ 50ല്‍ കൂടുതല്‍ റണ്‍സ്

11 തവണ 50ല്‍ കൂടുതല്‍ റണ്‍സ്

കരിയറില്‍ ഇതുവരെ കളിച്ച ലോകകപ്പ് മല്‍സരങ്ങള്‍ പരിഗണിച്ചാല്‍ ഷാക്വിബ് 11 തവണയാണ് 50ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. എലൈറ്റ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് അദ്ദേഹമുണ്ട്. ഒന്നു കൂടി നേടിയാല്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാരയ്‌ക്കൊപ്പം ഷാക്വിബുമെത്തും.
35 ഇന്നിങ്‌സുകളില്‍ നിന്നും 12 തവണയാണ് സങ്കക്കാര 50ന് മുകളില്‍ നേടിയിട്ടുള്ളത്. ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കം 1532 റണ്‍സും അദ്ദേഹത്തിന്റെ പേരില്‍

സച്ചിന്‍ ബഹുദൂരം മുന്നില്‍

സച്ചിന്‍ ബഹുദൂരം മുന്നില്‍

എലൈറ്റ് ലിസ്റ്റില്‍ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിലാണ് അദ്ദേഹം. 44 ഇന്നിങ്‌സുകളില്‍ 21 തവണയാണ് അദ്ദേഹം 50ല്‍ കൂടുതല്‍ റണ്‍സെടുത്തത്.
ഇതില്‍ ആറു സെഞ്ച്വറികളും 15 ഫിഫ്റ്റികളുമുള്‍പ്പെടുന്നു. 2278 റണ്‍സാണ് ലോകകപ്പില്‍ നിന്നു മാത്രം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചെടുത്തിട്ടുള്ളത്.

Story first published: Friday, July 5, 2019, 10:28 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+