വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാവും ലോകകപ്പിന്റെ താരം? ഇനിയാരും സ്വപ്‌നം കാണേണ്ട... ഉറപ്പിച്ചു, ബംഗ്ലാദേശ് തുറുപ്പുചീട്ട്

ഷാക്വിബാണ് പുരസ്‌കാരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്

By Manu
ഷാക്കിബ് വേറെ ലെവലാണ് പോയിന്റ് പട്ടികയിൽ ഒന്നാമൻ

ലണ്ടന്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാതിവഴിയിലെത്തി നില്‍ക്കെ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്ന് കാണാം. ഈ ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ടര്‍മാര്‍ വാഴുമെന്നായിരുന്നു നേരത്തേ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത്തരത്തില്‍ അവിസ്മരണീയ പ്രകടനങ്ങളില്‍ വിവിധ ടീമുകളുടെ ഓള്‍റൗണ്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

ലോകകപ്പ്: 2007 ആവര്‍ത്തിക്കും, ജൂലൈ രണ്ടിന് ഇന്ത്യയെ തീര്‍ക്കും!! മുന്നറിയിപ്പ് ഷാക്വിബിന്‍റേത് ലോകകപ്പ്: 2007 ആവര്‍ത്തിക്കും, ജൂലൈ രണ്ടിന് ഇന്ത്യയെ തീര്‍ക്കും!! മുന്നറിയിപ്പ് ഷാക്വിബിന്‍റേത്

ചുരുക്കം ചിലര്‍ മാത്രമാണ് ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ മികച്ച പ്രകടനം നടത്തിയത്. ഇക്കൂട്ടത്തില്‍ തലപ്പത്ത് നില്‍ക്കുന്ന ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഷാക്വിബുല്‍ ഹസന്‍ തന്നെയാണെന്ന് നിസംശയം പറയാം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ബംഗ്ലാ കടുവകള്‍ക്കായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ലോകകപ്പിലെ മികച്ച താരമാവാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നതും അദ്ദേഹം തന്നെയാണ്.

ജയസൂര്യയുടെ റെക്കോര്‍ഡിനൊപ്പം

ജയസൂര്യയുടെ റെക്കോര്‍ഡിനൊപ്പം

ഈ ലോകകപ്പില്‍ പല റെക്കോര്‍ഡുകള്‍ക്കൊപ്പവും ഷാക്വിബ് എത്തിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒഒന്നായിരുന്നു ലങ്കയുടെ മുന്‍ ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ജയസൂര്യക്കു ശേഷം ലോകകപ്പില്‍ 1000 റണ്‍സും 30 വിക്കറ്റുകളും തികച്ച താരമായി ഷാക്വിബ് മാറിയിരുന്നു.
27 മല്‍സരങ്ങളില്‍ നിന്നും ബംഗ്ലാദേശ് താരം ഇതിനകം 1016 റണ്‍സും 33 വിക്കറ്റുകളും നേടിക്കഴിഞ്ഞു. 38 കളികളില്‍ നിന്നും 1165 റണ്‍സും 25 വിക്കറ്റുകളുമാണ് ജയസൂര്യയുടെ സമ്പാദ്യം. 1996ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. 2011ല്‍ ഇ്ന്ത്യയുടെ സൂപ്പര്‍ താരം യുവരാജ് സിങിനു ശേഷം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുന്ന ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടമാണ് ഷാക്വിബിനെ കാത്തിരിക്കുന്നത്.

മൂന്നാം നമ്പറില്‍ കസറി

മൂന്നാം നമ്പറില്‍ കസറി

ബാറ്റിങില്‍ ഷാക്വിബിനെ നിര്‍ണായകമായ മൂന്നാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യാനുള്ള ബംഗ്ലാദേശിന്റെ തന്ത്രമാണ് ലോകകപ്പില്‍ വന്‍ വിജയമായി മാറിയത്. ഈ പൊസിഷനില്‍ ഷാക്വിബ് ശരിക്കും കസറുകയാണ്. മൂന്നാമനായി ഇറങ്ങാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം തന്നെയാണ് ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. ഇതിന് പച്ചക്കൊടി ലഭിക്കുകയും ചെയ്തു.
നേരത്തേ ടീമിനായി അഞ്ചാമനായാണ് ഷാക്വിബ് ബംഗ്ലാദേശിനായി ഇറങ്ങിയിരുന്നത്. അപ്പോള്‍ 35 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 125 മല്‍സരങ്ങളില്‍ നിന്നും 3852 റണ്‍സും ഷാക്വിബ് നേടിയിട്ടുണ്ട്. എന്നാല്‍ മൂന്നാനായ ശേഷം വെറും 21 മല്‍സരങ്ങളില്‍ നിന്നും 1047 റണ്‍സ് ഷാക്വിബ് അടിച്ചെടുത്തു കഴിഞ്ഞു. 58ന് മുകളില്‍ ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സ് നേടിയത്.

റണ്‍വേട്ടയില്‍ മുന്നില്‍

റണ്‍വേട്ടയില്‍ മുന്നില്‍

നിലവില്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ അമരത്ത് ഷാക്വിബാണ്. ആറ് ഇന്നിങ്‌സുകളിലായി 476 റണ്‍സ് താരം നേടിയിട്ടുണ്ട്. 95.20 ശരാശരിയിലാണ് ഷാക്വിബ് ഇത്രയും റണ്‍സെടുത്തത്.
ബൗളിങിലും ബംഗ്ലാദേശ് താരം മോശമാക്കിയില്ല. വിക്കറ്റ് വേട്ടക്കാരില്‍ ആദ്യ പത്തില്‍ ഷാക്വിബുമുണ്ട്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 10 വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവുമുള്‍പ്പെടുന്നു. അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ കളിയിലാണ് ഷാക്വിബ് ഫിഫ്റ്റിയും അഞ്ചു വിക്കറ്റും കൊയ്ത് ടീമിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചത്.

Story first published: Tuesday, June 25, 2019, 14:43 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X