Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ലീഡ്, ദക്ഷിണാഫ്രിക്കയ്ക്ക് പരിഭ്രാന്തി

ചിറ്റഗോംഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. വിക്കറ്റ് നഷ്ടപ്പെടാതെ 7 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ഇന്ന്ംഗ്‌സ് പുനരാരംഭിച്ച ആതിഥേയര്‍ 326 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 248 നെക്കാള്‍ 78 റണ്‍സ് കൂടുതല്‍. തമീം ഇഖ്ബാല്‍, മഹമ്മദുള്ള, ലിട്ടന്‍ ദാസ് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ആദ്യ ഇന്നിംഗ്‌സ് ലീഡെടുക്കാന്‍ ബംഗ്ലാദേശിനെ സഹായിച്ചത്.

കഴിഞ്ഞ ഏതാനും ടെസ്റ്റുകളില്‍ ബംഗ്ലാദേശ് ശരാശരി 300 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് വഴങ്ങിയിരുന്നത്. എന്നാല്‍ സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയെ 250 ല്‍ താഴെ സ്‌കോറില്‍ എറിഞ്ഞിട്ട ബംഗ്ലാദേശ് ഇത്തവണ ചരിത്രം തിരുത്തി. ഓപ്പണര്‍മാരായ തമീം ഇഖ്ബാലും ഇമ്രുല്‍ കയേസും കൂടി 26 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. കയേസ് 26 റണ്‍സെടുത്തു.

tamim

ഒരവസരത്തില്‍ അഞ്ച് വിക്കറ്റിന് 277 റണ്‍സ് എന്ന നിലയില്‍ ശക്തമായിരുന്നു ബംഗ്ലാദേശിന്റെ നില. എന്നാല്‍ അവസാന സ്‌പെല്ലില്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഹാര്‍മറും തുടരെത്തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഫിലാന്‍ഡര്‍ രണ്ട് വിക്കറ്റെടുത്തു. 50 റണ്‍സിനിടെയാണ് ബംഗ്ലാദേശിന് അവസാനത്തെ 5 വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് ആദ്യ ദിവസം 248 റണ്‍സില്‍ ഓളൗട്ടാക്കിയിരുന്നു. 37 റണ്‍സിന് 4 വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്താഫിസുര്‍ റഹ്മാനനം 53 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജുബൈര്‍ ഹുസൈനുമാണ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചത്. 48 റണ്‍സുമായി ഡുപ്ലിസിയും 54 റണ്‍സുമായി ബാവുമയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തുനിന്നത്.

Story first published: Thursday, July 23, 2015, 15:25 [IST]
Other articles published on Jul 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+