Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അടിച്ചാല്‍ തിരിച്ചടിക്കാന്‍ അഫ്ഗാനിസ്ഥാന്‍..... സതാംപ്ടണില്‍ ബംഗ്ലാദേശിന് അഗ്നിപരീക്ഷ

സതാംപ്ടണ്‍: ലോകകപ്പില്‍ ബംഗ്ലാദേശിന് അഗ്നിപരീക്ഷ. നാളെ നടക്കുന്ന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ബംഗ്ലാദേശിന് ഉറപ്പായും വിജയിക്കേണ്ട മത്സരമാണ്. എന്നാല്‍ അഫ്ഗാന്‍ ചെറിയ മീനല്ല. കടുത്ത എതിരാളികളാണ് അവര്‍. ഇന്ത്യക്കെതിരെ അവര്‍ കളിച്ച രീതി വമ്പന്‍ ടീമുകളെ വരെ ഞെട്ടിക്കുന്നതാണ്. ബംഗ്ലാദേശ് അതുകൊണ്ട് തന്നെ ലാഘവത്തോടെ മത്സരത്തെ കണ്ടാല്‍ തോല്‍വി ഉറപ്പാണ്.

അഫ്ഗാന്‍ ഇന്ത്യക്കെതിരായ മത്സരത്തോടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ച് പിടിച്ച് കഴിഞ്ഞു. ഇനി വേണ്ടത് ജയമാണ്. അതുകൊണ്ട് തന്നെ വമ്പന്‍ പോരാട്ടം ബംഗ്ലാദേശിനെതിരെ പ്രതീക്ഷിക്കാം. നബി അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണ്. അതേസമയം ബംഗ്ലാദേശിന് പ്രതീക്ഷ ഷാക്കിബ് അല്‍ ഹസന്റെ ഫോമിലാണ്. മുഷ്ഫിഖുര്‍ റഹീം ഫോം കണ്ടെത്തിയതും ബംഗ്ലാദേശിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ബംഗ്ലാദേശ് ഫോമില്‍

ബംഗ്ലാദേശ് ഫോമില്‍

ബംഗ്ലാദേശ് മികച്ച ഫോമില്‍ തന്നെയാണ് കളിക്കുന്നത്. പക്ഷേ അഫ്ഗാനിസ്ഥാനെതിരെ നിര്‍ണായക പോരാട്ടമാണ്. അതില്‍ ജയിച്ചാല്‍ മാത്രമേ സെമി സാധ്യത സജീവമാക്കാന്‍ ടീമിന് സാധിക്കൂ. അതല്ലെങ്കില്‍ പുറത്താവും. ഇനി വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും കടുവകള്‍ക്ക് നിര്‍ണായകമാണ്. ഓസ്‌ട്രേലിയക്കെതിരെ വലിയ സ്‌കോര്‍ വഴങ്ങിയെങ്കിലും 330 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ടീമിന് സാധിച്ചിരുന്നു. ഷാക്കിബ് അല്‍ ഹസന്‍ ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമായി മികച്ച ഫോമിലാണ്.

അഫ്ഗാന്‍ ചെറിയ മീനല്ല

അഫ്ഗാന്‍ ചെറിയ മീനല്ല

അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അത് ആവര്‍ത്തിച്ച് ടൂര്‍ണമെന്റിലെ ആദ്യ വിജയം നേടാനാണ് ടീം സ്വപ്‌നം കാണുന്നത്. അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, ഹസ്രത്തുള്ള സസായ്, ഗുല്‍ബാദിന്‍ നയ്യീബ് എന്നിവരിലാണ് അഫ്ഗാന്റെ പ്രതീക്ഷ. ഈ താരങ്ങള്‍ മികച്ച ഫോമിലാണ്. ബാക്കിയുള്ളവര്‍ കൂടി താളം കണ്ടെത്തിയാല്‍ വന്‍ ജയം അഫ്ഗാന് ഉറപ്പാണ്. ഇന്ത്യക്കെതിരെ മുഹമ്മദ് നബി അര്‍ധ സെഞ്ച്വറി നേടി അവസാനം വരെ പൊരുതിയിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ ജയം നഷ്ടമായി.

സ്പിന്‍ മാജിക്ക്

സ്പിന്‍ മാജിക്ക്

ഇരുടീമുകള്‍ക്കും മികച്ച ബൗളിംഗ് നിരയുണ്ട്. അഫ്ഗാന്‍ നിരയില്‍ സ്പിന്‍ ത്രയങ്ങളാണ് ഉള്ളത്. മുജീബുര്‍ റഹ്മാന്‍, നബി, റാഷിദ് ഖാന്‍ എന്നീ സ്പിന്‍ സഖ്യം ഇന്ത്യയെ നന്നായി ബുദ്ധിമുട്ടിച്ചിരുന്നു. കുറഞ്ഞ റണ്‍സാണ് ഇവര്‍ വിട്ടുകൊടുത്തത്. കൂടുതല്‍ വിക്കറ്റെടുക്കുകയും ചെയ്തു. അതേസമയം ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശ് നിരയിലെ പ്രധാന സ്പിന്നര്‍. അതേസമയം പാര്‍ട് ടൈം ബൗളര്‍മാരെയാണ് ബംഗ്ലാദേശ് ആശ്രയിക്കുന്നത്. ഇവര്‍ സതാംപ്ടണില്‍ ക്ലിക്കാവുമെന്നാണ് പ്രതീക്ഷ.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ലോകകപ്പില്‍ ഇരുടീമുകളും ഒരിക്കല്‍ മാത്രമാണ് ഏറ്റുമുട്ടിയത്. ഇതില്‍ ജയം ബംഗ്ലാദേശിനായിരുന്നു. അതേസമയം വമ്പന്‍ ജയം നേടിയാല്‍ റണ്‍റേറ്റില്‍ ഗുണം ചെയ്യുമെന്ന് ബംഗ്ലാദേശിന് അറിയാം. ടോസ് നേടിയാല്‍ ബംഗ്ലാദേശ് ബാറ്റിംഗ് എടുക്കാനാണ് സാധ്യത. അഫ്ഗാന്‍ 220 റണ്‍സിന് മുകളില്‍ ഈ ലോകകപ്പില്‍ ഇതുവരെ സ്‌കോര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് കൂടുതല്‍ റണ്‍സെടുത്ത് അഫ്ഗാനെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രമായിരിക്കും ബംഗ്ലാദേശ് പയറ്റുക.

{headtohead_cricket_10_95}

Story first published: Sunday, June 23, 2019, 23:20 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+