വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സതാംപ്ടണില്‍ കൊടുങ്കാറ്റായി ഷാക്കിബ്..... അഫ്ഗാനെതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം

By Vaisakhan MK

1
43674
അഫ്ഗാന് എതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം

സതാംപ്ടണ്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 47 ഓവറില്‍ 200 റണ്‍സിന് പുറത്താവുകയായിരുന്നു. സ്പിന്നിന് അനുകൂലമായ പിച്ചില്‍ അഫ്ഗാന്‍ തങ്ങളെ എങ്ങനെ കുരുക്കിയോ അതേ രീതിയിലാണ് ബംഗ്ലാദേശ് അഫ്ഗാനെയും കുരുക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയം ഗംഭീരമാക്കിയത്. അഞ്ച് വിക്കറ്റുകളാണ് അഫ്ഗാന്‍ നിരയില്‍ നിന്ന് ഷാക്കിബ് പിഴുതത്. ഷാക്കിബാണ് കളിയിലെ താരം.

1

നേരത്തെ ഇന്ത്യ കുരുക്കിയ അതേ രീതിയില്‍ തന്നെയാണ് ബംഗ്ലാദേശിനെയും അഫ്ഗാന്‍ കുരുക്കിയത്. മികച്ച സ്പിന്‍ ബൗളിംഗും മത്സരത്തില്‍ അഫ്ഗാന് ഗുണം ചെയ്തു. നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു ബംഗ്ലാദേശിന് ലഭിച്ചത്. പിച്ചിന് വേഗം കുറയുന്നുണ്ടെന്ന് കൃത്യമായി ബംഗ്ലാദേശ് മനസ്സിലാക്കുകയും ചെയ്തു. ലിറ്റണ്‍ ദാസിനെ മുജീബ് പുറത്താക്കിയതോടെ ബംഗ്ലാദേശ് അപകടം മണക്കുകയും ചെയ്തു.

പിന്നീട് തമീം ഇഖ്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. തമീം 53 പന്തില്‍ 36 റണ്‍സെടുത്തു. നാല് ബൗണ്ടറി താരം അടിച്ചിരുന്നു. ഷാക്കിബ് ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറി നേടി ഫോം കാണിച്ചു. 69 പന്തില്‍ 51 റണ്‍സാണ് ഷാക്കിബിന്റെ സമ്പാദ്യം. എന്നാല്‍ മുഷ്ഫിഖുര്‍ റഹീമിന്റെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശ് സ്‌കോര്‍ 250 കടക്കാന്‍ സഹായിച്ചത്. 87 പന്തില്‍ 83 റണ്‍സടിച്ച മുഷ്ഫിഖുര്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. മഹമ്മൂദുള്ള 27 റണ്‍സുമായും മൊസാദെക് ഹുസൈന്‍ 35 റണ്‍സുമായും മികച്ച പിന്തുണ നല്‍കി. അഫ്ഗാന്‍ നിരയില്‍ 39 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുജീബ് തിളങ്ങി. ഗുല്‍ബാദിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ നല്ല തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. ഗുല്‍ബാദിന്‍ നയിബ്, റഹ്മത്ത് ഷാ സഖ്യം വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സ് വരെ ടീമിനെ കൊണ്ടുപോയി. ഈ അവസരത്തില്‍ അഫ്ഗാന് വിജയപ്രതീക്ഷയുണ്ടായിരുന്നു. ഷാക്കിബാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 35 പന്തില്‍ 24 റണ്‍സെടുത്ത റഹ്മത്ത് ഷാ 11ാം ഓവറില്‍ ഷാക്കിബ് തമീമിന്റെ കൈയ്യിലെത്തിച്ചു. പിന്നീടെത്തിയ ഷഹീദിക്ക് അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. പിന്നാലെ വന്നവര്‍ക്കും ഇത് തന്നെയായിരുന്നു അവസ്ഥ. തുടക്കം കിട്ടിയിട്ടും വമ്പന്‍ സ്‌കോര്‍ നേടാന്‍ പറ്റാത്തവരെന്ന പേരുദോഷം ഈ മത്സരത്തിലും അഫ്ഗാന്‍ താരങ്ങള്‍ ആവര്‍ത്തിച്ചു. ഗുല്‍ബാദിന്‍ 75 പന്തില്‍ 47 റണ്‍സടിച്ചു. 51 പന്തില്‍ 49 റണ്‍സെടുത്ത സമീയുള്ള ഷിന്‍വാരിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഷാക്കിബ് 29 റണ്‍സിനാണ് അഞ്ച് വിക്കറ്റെടുത്തത്. മുസ്തഫിസുര്‍ റഹ്മാന് രണ്ട് വിക്കറ്റ് ലഭിച്ചു.

Jun 24, 2019, 10:46 pm IST

അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം. സ്‌കോര്‍: ബംഗ്ലാദേശ് 262, അഫ്ഗാനിസ്ഥാന്‍ 47 ഓവറില്‍ 200ന് പുറത്ത്

Jun 24, 2019, 10:21 pm IST

അഫ്ഗാനിസ്ഥാന് ഏഴാം വിക്കറ്റ് നഷ്ടം. 23 റണ്‍സെടുത്ത സദ്രാന്‍ പുറത്ത്. ഷാക്കിബ് അല്‍ ഹസന് അഞ്ച് വിക്കറ്റ്‌

Jun 24, 2019, 10:21 pm IST

അഫ്ഗാനിസ്ഥാന് ഏഴാം വിക്കറ്റ് നഷ്ടം. 23 റണ്‍സെടുത്ത സദ്രാന്‍ പുറത്ത്. ഷാക്കിബ് അല്‍ ഹസന് അഞ്ച് വിക്കറ്റ്‌

Jun 24, 2019, 9:59 pm IST

ബംഗ്ലാദേശ് 150 കടന്നു. സ്‌കോര്‍ 38 ഓവറില്‍ 154

Jun 24, 2019, 9:27 pm IST

അഫ്ഗാനിസ്ഥാന് അഞ്ചാം വിക്കറ്റ് നഷ്ടം. അസ്ഗര്‍ അഫ്ഗാന്‍ പുറത്ത്‌

Jun 24, 2019, 9:12 pm IST

അഫ്ഗാനിസ്ഥാന് നാലാം വിക്കറ്റും നഷ്ടമായി മുഹമ്മദ് നബി നേരിട്ട രണ്ടാം പന്തില്‍ പുറത്ത്

Jun 24, 2019, 9:09 pm IST

അഫ്ഗാനിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം. 47 റണ്‍സിന് ഗുല്‍ബാദിന്‍ പുറത്ത്. സ്‌കോര്‍ മൂന്നിന് 104

Jun 24, 2019, 9:02 pm IST

അഫ്ഗാന്‍ സ്‌കോര്‍ 100 കടന്നു. 26.2 ഓവറില്‍ രണ്ടിന് 101

Jun 24, 2019, 8:46 pm IST

അഫ്ഗാനിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം. ഷഹീദി പുറത്ത്. സ്‌കോര്‍ രണ്ടിന് 79

Jun 24, 2019, 8:08 pm IST

അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. റഹ്മത്ത് ഷായെ ഷാക്കിബ് മടക്കി

Jun 24, 2019, 8:06 pm IST

അഫ്ഗാനിസ്ഥാന് മികച്ച തുടക്കം. 10.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തു

Jun 24, 2019, 6:57 pm IST

ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 263 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ബംഗ്ലാദേശ് 50 ഓവറില്‍ ഏഴിന് 262

Jun 24, 2019, 6:50 pm IST

ബംഗ്ലാദേശിന് ഏഴാം വിക്കറ്റ് നഷ്ടം. മൊസാദെക് ഹുസൈന്‍ പുറത്ത്‌

Jun 24, 2019, 6:48 pm IST

ബംഗ്ലാദേശിന് ആറാം വിക്കറ്റ് നഷ്ടം. മുഷ്ഫിഖുര്‍ റഹീം പുറത്ത്‌

Jun 24, 2019, 6:18 pm IST

ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റ് നഷ്ടം. 27 റണ്‍സെടുത് മഹമ്മൂദുള്ളയാണ് പുറത്തായത്. സ്‌കോര്‍ 207

Jun 24, 2019, 6:13 pm IST

ബംഗ്ലാദേശ് സ്‌കോര്‍ 200 കടന്നു. സ്‌കോര്‍ 42 ഓവറില്‍ നാലിന് 203

Jun 24, 2019, 5:58 pm IST

മുഷ്ഫിഖുര്‍ റഹീമിന് അര്‍ധ സെഞ്ച്വറി

Jun 24, 2019, 5:33 pm IST

ബംഗ്ലാദേശിന് നാലാം വിക്കറ്റ് നഷ്ടം. സ്‌കോര്‍: 33 ഓവറില്‍ 153

Jun 24, 2019, 5:13 pm IST

ബംഗ്ലാദേശിന് മൂന്നാം വിക്കറ്റ് നഷ്ടം. 51 റണ്‍സെടുത്ത ഷാക്കിബ് പുറത്ത്. സ്‌കോര്‍ 143

Jun 24, 2019, 4:38 pm IST

ബംഗ്ലാദേശ് സ്‌കോര്‍ 100 കടന്നു. സ്‌കോര്‍ 20.4 ഓവറില്‍ രണ്ടിന് 102. തമീം ഇഖ്ബാലും ലിറ്റണ്‍ ദാസും പുറത്തായി

Jun 24, 2019, 3:49 pm IST

ബംഗ്ലാദേശ് 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തു

Jun 24, 2019, 2:50 pm IST

അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Monday, June 24, 2019, 23:10 [IST]
Other articles published on Jun 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X