വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തന്നെ മാറ്റിയത് ബാംഗറിന് പിടിച്ചില്ല, സെലക്ടറുടെ മുറിയില്‍ ഇടിച്ചുകയറി!! പിന്നെ സംഭവിച്ചത്...

ബാംഗറിനു പകരം ഇന്ത്യ റാഥോറിനെ ബാറ്റിങ് കോച്ചാക്കിയിരുന്നു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അടുത്തിടെ ചില അഴിച്ചുപണികള്‍ ബിസിസിഐ നടത്തിയിരുന്നു. മുഖ്യ കോച്ച് രവി ശാസ്ത്രിയുള്‍പ്പെടെ ചിലര്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചിലരെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഒഴിവാക്കിയവരുടെ കൂട്ടത്തിലെ പ്രധാനിയാണ് ബാറ്റിങ് പരിശീലകനും മുന്‍ ഓള്‍റൗണ്ടറുമായ സഞ്ജയ്ബാംഗര്‍. ബാംഗറിനെ തല്‍സ്ഥാനത്തു നിന്നു മാറ്റിയ ബിസിസിഐ പകരം വിക്രം റാഥോറിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിനുള്ള ലോഗോ പുറത്തിറക്കി; ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള ഒരുക്കം തുടങ്ങിഖത്തര്‍ ലോകകപ്പിനുള്ള ലോഗോ പുറത്തിറക്കി; ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള ഒരുക്കം തുടങ്ങി

തന്നെ നിലനിര്‍ത്താതില്‍ ബാംഗര്‍ അസംതൃപ്തനായിരുന്നുവെന്നും ഇതിന്റെ പേരില്‍ സെലക്ടമാരില്‍ ഒരാളുമായി അദ്ദേഹം കൊമ്പുകോര്‍ത്തിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്.

മുറിയിലേക്ക് അതിക്രമിച്ചു കയറി

മുറിയിലേക്ക് അതിക്രമിച്ചു കയറി

കോച്ചിങ് സ്റ്റാഫുമാരുടെ അഭിമുഖം നടന്നു കൊണ്ടിരിക്കെ സെലക്ടര്‍മാരില്‍ ഒരാളായ ദേവാങ് ഗാന്ധിയുടെ മുറിയിലേക്കു ബാംഗര്‍ അതിക്രമിച്ചു കയറിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിമുഖം നടന്നു കൊണ്ടിരിക്കവെ വൈകീട്ടോടെയാണ് വാതില്‍ തള്ളിത്തുറന്ന് ബാംഗര്‍ മുറിക്കുള്ളിലേക്കു കയറിയത്. തുടര്‍ന്നു തന്നെ മാറ്റിയതില്‍ സെലക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ അദ്ദേഹം ഈ തീരുമാനം ടീമിന് തിരിച്ചടിയാവുമെന്നും മുന്നറിയിപ്പ് നല്‍കതായും റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ബോര്‍ഡിന് അതൃപ്തി

ബോര്‍ഡിന് അതൃപ്തി

ബാംഗറുടെ മോശം പെരുമാറ്റത്തില്‍ ബോര്‍ഡിന് അതൃപ്തിയുണ്ടെന്നും ഇതുപോലെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും പല തവണ ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നും ബിസിസിഐ ഭരണസമിതി തലവന്‍ വിനോദ് റായിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാംഗറിന്റെ കാര്യം പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തിലുള്ള വിശ്വാസമില്ലായ്മ പുതിയൊരാളെ നിയമിക്കാന്‍ മുഖ്യ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാംഗറിന്റെ എതിര്‍പ്പ്

ബാംഗറിന്റെ എതിര്‍പ്പ്

എംഎസ് ധോണിയുടെ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ചും ബാംഗറിനു വ്യത്യസ്തമായ അഭിപ്രായമാണുണ്ടായിരുന്നതെന്നും ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധോണിയെ ബാറ്റിങില്‍ മുന്‍നിരയിലേക്ക് മാറ്റണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായമെങ്കിലും ബാംഗര്‍ ഇതു അംഗീകരിച്ചിരുന്നില്ല. ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ബാംഗറിനുണ്ടായിരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ബാംഗറിനെ നീക്കാന്‍ കാരണം

ബാംഗറിനെ നീക്കാന്‍ കാരണം

നാട്ടിലും വിദേശത്തുമെല്ലാം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും മധ്യനിര ബാറ്റിങ്‌നിരയുടെ പ്രകടനം ഇന്ത്യയുടെ പ്രധാന വീക്ക്‌നെസായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലാണ് ഇന്ത്യയെ ഇത് ഏറ്റവുമധികം ബാധിച്ചത്. ഇതു പരിഹരിക്കുന്നതില്‍ ബാംഗര്‍ക്കുണ്ടായ വീഴ്ചയാണ് അദ്ദേഹത്തെ ബാറ്റിങ് പരിശീലകസ്ഥാനത്തു നിന്നു നീക്കാനുള്ള മുഖ്യ കാരണമെന്നാണ് വിവരം.യ

Story first published: Wednesday, September 4, 2019, 10:35 [IST]
Other articles published on Sep 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X