Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ധോണിക്ക് കൂവല്‍ കിട്ടേണ്ടതോ?; സഹപരിശീലകന്‍ ബാംഗര്‍ പറയുന്നത്

ലണ്ടന്‍: ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ആരാധകരില്‍നിന്നും കൂവല്‍ കിട്ടിയത് ടീമില്‍ വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ധോണി ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ വീണ്ടും തുഴച്ചിലിലേക്ക് മാറിയോ എന്ന ആശങ്ക ആരാധകര്‍ക്കൊപ്പം ഒഫീഷ്യലുകള്‍ക്കുമുണ്ട്.

ആരാധകരുടെ കൂവലിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലിതന്നെ പ്രതികരിച്ചിരുന്നു. നന്നായി കളിച്ചാല്‍ കൈയ്യടിയും മോശമാകുമ്പോള്‍ കൂവലും ശരിയല്ലെന്നാണ് ക്യാപ്റ്റന്റെ നിലപാട്. ഇതിന് പിന്നാലെ ധോണിയെ ന്യായീകരിച്ച് ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകന്‍ സഞ്ജയ് ബാംഗറും രംഗത്തെത്തി.

dhoni

ഒന്നോ രണ്ടോ വിക്കറ്റുകള്‍ പെട്ടെന്നു വീണു കഴിഞ്ഞാല്‍ പിന്നീട് വരുന്ന ബാറ്റ്‌സ്മാന്മാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുമെന്ന് ബാംഗര്‍ പറഞ്ഞു. സ്വാതന്ത്രത്തോടെ ബാറ്റുവീശാന്‍ സമ്മര്‍ദ്ദഘട്ടത്തില്‍ കഴിഞ്ഞെന്ന് വരില്ല. വിക്കറ്റ് പോകാതെ ബാറ്റ് ചെയ്യാനായിരിക്കും ബാറ്റ്‌സ്മാന്റെ ശ്രമം. നന്നായി പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാരും ഇന്ത്യന്‍ ബാറ്റിങ്ങിന് വെല്ലുവിളിയായെന്നും ബാംഗര്‍ ചൂണ്ടിക്കാട്ടി.

ധോണിക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റു കളിക്കാര്‍ക്ക് കഴിഞ്ഞില്ല. റെയ്‌നയും ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാവുന്ന രീതിയലാണ് ധോണി കളിച്ചതെന്നും ബാംഗര്‍ പറഞ്ഞു. അതിനിടെ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നിര്‍ണയിക്കുന്ന മൂന്നാം മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ കളിച്ചേക്കും. ചൊവ്വാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം.

Story first published: Tuesday, July 17, 2018, 11:33 [IST]
Other articles published on Jul 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+