Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാന്‍ തിരിച്ചടിച്ചു; ബെംഗളുരു ടെസ്റ്റില്‍ ഇന്ത്യ 474 റണ്‍സിന് പുറത്ത്

ബെംഗളുരു: ആദ്യമായി ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 474 റണ്‍സിന് പുറത്തായി. ഇന്ത്യ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ബൗളര്‍മാര മികവില്‍ അഫ്ഗാനിസ്ഥാന്‍ തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(107), മുരളി വിജയിയും(105) സെഞ്ച്വറി നേടിയിരുന്നു.

cricket

ഒന്നാം വിക്കറ്റില്‍ മുരളിയും വിജയിയും ചേര്‍ന്ന് 168 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധവാന് പകരം വന്ന ലോകേഷ് രാഹുല്‍ 54 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 71 റണ്‍സും നേടി. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ശിഖര്‍ ധവാനെ പുറത്താക്കിയ അഹമ്മദ്‌സായ് അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ധവാനും സ്വന്തമായി. ചേതേശ്വര്‍ പൂജാര 35 റണ്‍സിനും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 10 റണ്‍സിനും പുറത്തായി. അതേസമയം, എട്ടു വര്‍ഷങ്ങള്‍ക്കുശേഷം ടെസ്റ്റ് ടീമില്‍ ഇടംനേടിയ ദിനേഷ് കാര്‍ത്തിക്കിന് 4 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അശ്വിന്‍ 18ഉം, ജഡേജ 20ഉം റണ്‍സ് നേടി.

അഫ്ഗാന്‍ നിരയില്‍ യാമിന്‍ അഹമ്മദ്‌സായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ആദ്യ ടെസ്റ്റില്‍ മികച്ചുനിന്നു. വഫാദാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടുവിക്കറ്റു വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Story first published: Friday, June 15, 2018, 11:51 [IST]
Other articles published on Jun 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+