വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗളൂരു തോല്‍ക്കുമ്പോള്‍ ബി.സി.സി.ഐക്ക് ചങ്കിടിപ്പ്; ഇക്കളി തുടര്‍ന്നാല്‍ ഇത് പ്രശ്‌നമാകും

കടുത്ത മാനസിക സമ്മർദ്ദത്തിൽ കോലി

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മോശം ഫോം തുടരുകയാണ്. തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയം സ്വന്തമാക്കാനാകാതെ കോലിയും സംഘവും മുട്ടുമടക്കി. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് വിക്കറ്റിനാണ് ബംഗളൂരു തോറ്റത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും മോശം പ്രകടനമാണിത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സും ഇതേ രീതിയില്‍ ആറ് മത്സരം തോറ്റിരുന്നു. നാണംകെട്ട റെക്കോഡുമായി തോല്‍വി തുടരുന്ന ബംഗളൂരുവിന് ഈ സീസണിലും പ്ലേ ഓഫ് പ്രതീക്ഷയില്ല. ഇനിയുള്ള മുഴുവന്‍ മത്സരങ്ങളും ജയിച്ച് ഞെട്ടിക്കുന്ന തിരിച്ചുവരവ് നടത്താന്‍ നിലവിലെ ടീമിന് സാധിക്കുമെന്ന് കരുതുന്നില്ല.

ഓരോ മത്സരത്തില്‍ പരാജയപ്പെടുമ്പോഴും ടീമിന് പിന്തുണ നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന ആരാധകരും ഇത്തവണ ടീമിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു. മോശം ഫോമില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ ക്യാപ്റ്റനെ മാറ്റണമെന്നടക്കം ആരാധകരില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. വിരാട് കോലിയുടെ പ്രകടനം തരക്കേടില്ലെങ്കിലും സഹതാരങ്ങളുടെ പിന്തുണ ലഭിക്കുന്നില്ല. ബൗളര്‍മാര്‍ തീര്‍ത്തും പരാജയപ്പെടുമ്പോള്‍ കാഴ്ചക്കാരാനായി നില്‍ക്കാനെ കോലിക്ക് സാധിക്കുന്നുള്ളു. എന്നാല്‍ ബംഗളൂരുവിന്റെ മോശം പ്രകടനം ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത് ബി.സി.സി.ഐക്കാണ്. ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ കോലിയുടെ മോശം ഫോം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലും അഭിപ്രായങ്ങളുയരുന്നു.

ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? വിഷുവിനറിയാം ടീം ഇന്ത്യയെ... കാത്തിരിപ്പ് നാലാമനു വേണ്ടിലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? വിഷുവിനറിയാം ടീം ഇന്ത്യയെ... കാത്തിരിപ്പ് നാലാമനു വേണ്ടി

ലോകകപ്പില്‍ സമ്മര്‍ദ്ദമേറും

ലോകകപ്പില്‍ സമ്മര്‍ദ്ദമേറും

ബംഗളുരുവിന്റെ മോശം പ്രകടനം വിരാട് കോലിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാണ്. അവസാന സീസണുകളിലെല്ലാം ബംഗളൂരു പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയര്‍ന്നിരുന്നില്ലെങ്കിലും ഇത്ര ദയനീയമായിരുന്നില്ല പ്രകടനം. ഇത്തവണ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ തക്ക ഒന്നും ബംഗളൂരു നല്‍കിയിട്ടില്ല. കോലി ആറ് മത്സരത്തില്‍ നിന്ന് 203 റണ്‍സും ഡിവില്ലിയേഴ്‌സ് ആറ് മത്സരത്തില്‍ നിന്ന് 173 റണ്‍സും പാര്‍ഥിവ് പട്ടേല്‍ ആറ് മത്സരത്തില്‍ നിന്ന് 172 റണ്‍സും നേടിയിട്ടുണ്ട്.എന്നാല്‍ ഇതൊന്നും ടീമിന് ജയം സമ്മാനിക്കാന്‍ പ്രാപ്തമല്ല. അവസരത്തിനൊത്ത് താരങ്ങള്‍ക്ക് ഉയരാനാവാത്തതും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുന്നതുമാണ് ബംഗളൂരുവിന്റെ പ്രശ്‌നം.

ഈ ബൗളര്‍മാരെ ചവിട്ടിപ്പുറത്താക്കണം

ഈ ബൗളര്‍മാരെ ചവിട്ടിപ്പുറത്താക്കണം

സ്ഥിരതയോടെ പന്തെറിയുന്ന ഒരാളുപോലും ടീമിലില്ല. യുവതാരം മുഹമ്മദ് സിറാജിനെതിരേ സാമൂഹ്യ മാദ്ധ്യമത്തിലൂടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. 10 പേരായി കളിച്ചാലും സിറാജ് ടീമില്‍ വേണ്ടെന്ന തരത്തിലാണ് ബംഗളൂരു ആരാധകരുടെ പ്രകടനം. ആധുനികക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവായി വാഴ്ത്തപ്പെടുന്ന കോലിയെ ടീമിന്റെ മോശം പ്രകടനം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ആരാധക പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതിന്റെ നിരാശ ഏകദിന ലോകകപ്പിലേക്കും പടര്‍ന്നാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയാവും. ഐ.പി.എല്‍ അവസാനിച്ചതിന് ശേഷം വേണ്ടത്ര വിശ്രമത്തിന് സമയമില്ലാതെയാണ് ലോകകപ്പ് നടക്കുന്നതെന്നതാണ് ബി.സി.സി.ഐയെ ആശങ്കപ്പെടുത്തുന്നത്.

ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണം

ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണം

കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഓരോ തവണ തോല്‍ക്കുമ്പോഴും കാരണങ്ങള്‍ പറഞ്ഞ് തടിയൂരുന്നതല്ലാതെ ടീമിനെ വിജയിപ്പിക്കാന്‍ കോലിക്ക് കഴിയുന്നില്ല. ടീം തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാര്‍ത്തുന്ന ക്യാപ്റ്റനാണ് കോലിയെന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് കോലിയുടെ പ്രകടനവും. സഹതാരങ്ങളുടെ പിഴവുകളെ സൗമ്യതയോടെ നേരിടാന്‍ കോലിക്ക് സാധിക്കുന്നില്ല. അതിനാല്‍ ബംഗളൂരു നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റണമെന്നാണ് ട്വിറ്ററിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. ക്യാപ്റ്റന്‍സിയില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്ന കോലിയെ മാറ്റി ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയെ പരിഗണിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

കോലിക്ക് വിശ്രമം നല്‍കൂ......

കോലിക്ക് വിശ്രമം നല്‍കൂ......

ഇന്ത്യക്ക് ലോകകപ്പാണ് വലുതെങ്കില്‍ വിരാട് കോലിക്ക് വിശ്രമം നല്‍കണമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ അഭിപ്രായപ്പെട്ടു. ''ഇന്ത്യ സ്മാര്‍ട്ടായി ചിന്തിക്കുകയാണെങ്കില്‍ ലോകകപ്പ് മുന്നില്‍ക്കണ്ട് കോലിക്ക് വിശ്രമം നല്‍കൂ. വലിയൊരു ടൂര്‍ണമെന്റിന് മുമ്പ് കോലിക്ക് കുറച്ച് സമയം അനുവദിക്കൂ''എന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ കോലിക്ക് വിശ്രമം നല്‍കാന്‍ ബി.സി.സി.ഐ ആഗ്രഹം പ്രകടിപ്പിച്ചാലും ബംഗളൂരു മാനേജ്‌മെന്റ് അത് അനുവദിക്കാന്‍ സാധ്യതയില്ല.

Story first published: Monday, April 8, 2019, 13:46 [IST]
Other articles published on Apr 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X