Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിന്റെ വിലക്ക് നീക്കില്ലെന്ന് ബിസിസിഐ... താക്കൂര്‍ മലക്കം മറിഞ്ഞോ?

ദില്ലി: ക്രിക്കറ്റിലേയ്ക്കുള്ള തിരിച്ചുവരവ് ശ്രീശാന്തിന് കൂടുതല്‍ ദുര്‍ഘടകമായേക്കും. കാരണം ബിസിസിഐ അവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഐപിഎല്‍ വാതുവപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിനേയും അങ്കിത് ചവാനേയും അജിത് ചാണ്ടിലയേയും വെറുതേ വിടാന്‍ ബിസിസിഐ ഒരുക്കമല്ല. വിലക്ക് നീക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി അരുനാഗ് താക്കൂര്‍ പറയുന്നു.

Sreesanth

ബിസിസിഐയുടെ അച്ചടക്ക സമിതിയാണ് മൂവരേയും ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. ദില്ലി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ പോലീസിന്റെ റിപ്പോര്‍ട്ട് തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിയെങ്കിലും ബിസിസിഐയുടെ നിലപാട് മാറുന്നില്ല.

നിയമം നിലനില്‍ക്കുന്ന രാജ്യമായതിനാല്‍ ശ്രീശാന്തിന് കോടതിയെ സമീപിയ്ക്കാം എന്നാണ് അനുരാഗ് താക്കൂര്‍ പറയുന്നത്. കേസില്‍ ദില്ലി പോലീസ് മേല്‍ക്കോടതിയെ സമീപിയ്ക്കുന്നും ഉണ്ട്.

ശ്രീശാന്തിനും കൂട്ടര്‍ക്കും എതിരെ നടപടിയെടുത്തത് കോടതിയല്ല, ബിസിസിഐയുടെ അച്ചടക്ക സമിതിയാണ്.ക്രിമിനല്‍ നടപടിക്രമങ്ങള്‍ പോലെയല്ല അച്ചടക്ക നടപടിയെന്നും അനുരാഗ് താക്കൂര്‍ പറയുന്നു.

എന്തായാലും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയ്ക്ക് ശ്രീശാന്തിന്റെ വിലക്ക് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ശ്രീശാന്ത് നേരിട്ട് ബിസിസിഐ പ്രസിഡന്റിനെ കണ്ട് അപേക്ഷ നല്‍കുമെന്നാണ് പറയുന്നത്.

ശ്രീശാന്തിന്റെ വിലക്ക് സംബന്ധിച്ച അപേക്ഷ ബിസിസിഐ ഉടന്‍ പരിഗണിയ്ക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നത്. ഇപ്പോഴുള്ള മലക്കം മറിച്ചിലിന്റെ കാരണം വ്യക്തമല്ല.

Story first published: Wednesday, July 29, 2015, 15:37 [IST]
Other articles published on Jul 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+