Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കിടെ പന്തു ചുരണ്ടല്‍, വിന്‍ഡീസ് താരം പൂരന് ഐസിസിയുടെ വിലക്ക്

ദുബായ്: പന്തില്‍ കൃത്രിമം കാട്ടിയതിന് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന് നാലു മത്സരങ്ങളുടെ വിലക്ക്. ലഖ്‌നൗവില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് - അഫ്ഗാനിസ്താന്‍ മൂന്നാം ട്വന്റി-20 മത്സരത്തിനിടെയാണ് താരം പന്തില്‍ കൃത്രിമം നടത്തിയത്. ഐസിസി നിയമം പ്രകാരം ലെവല്‍ 3 കുറ്റമാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്. കളിക്കിടെ നഖംകൊണ്ട് പന്തിന്റെ പ്രതലം ചുരണ്ടുകയായിരുന്നു പൂരന്‍.

ദൃശ്യങ്ങള്‍ സഹിതം സംഭവം പിടിക്കപ്പെട്ടതോടെ ചൊവാഴ്ച്ച താരം കുറ്റം സമ്മതിച്ചു. മാച്ച് റഫറി ക്രിസ് ബോര്‍ഡാണ് താരത്തിന് നാലു മത്സരങ്ങളുടെ വിലക്ക് കല്‍പ്പിച്ചത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് കളിക്കുന്ന നാലു ട്വന്റി-20 മത്സരങ്ങള്‍ പൂരന് നഷ്ടമാവും. ഒപ്പം താരത്തിന്റെ റെക്കോര്‍ഡില്‍ അഞ്ചു ഡീമെറിറ്റ് പോയിന്റുകളും ഐസിസി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും സംഭവത്തില്‍ നിക്കോളാസ് പൂരന്‍ ക്ഷമാപണം നടത്തിക്കഴിഞ്ഞു.

നിക്കോളാസ് പൂരൻ

വിന്‍ഡീസ് ടീമിനോടും അഫ്ഗാന്‍ ടീമിനോടും ക്രിക്കറ്റ് ആരാധകരോടും മാപ്പപേക്ഷിക്കുന്നതായി ഐസിസി പുറത്തിറക്കിയ കുറിപ്പില്‍ പൂരന്‍ വ്യക്തമാക്കി. ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചത്. ഐസിസി വിധിച്ച പിഴ പൂര്‍ണമായും താന്‍ ഏറ്റുവാങ്ങുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കുമെന്നും ഇനി ഇങ്ങനെയൊന്ന് സംഭവിക്കില്ലെന്നും നിക്കോളാസ് പൂരന്‍ അറിയിച്ചു. വിലക്ക് കഴിഞ്ഞ് ക്രിക്കറ്റില്‍ കൂടുതല്‍ പക്വതയോടെ തിരിച്ചുവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച്ച ആദ്യ ഇന്നിങ്‌സിനിടെയാണ് പൂരന്‍ നഖംകൊണ്ട് പന്തു ചുരണ്ടിയത്. ഈ ദൃശ്യങ്ങള്‍ ക്യാമറ പിടികൂടുകയും ചെയ്തു. പന്തില്‍ കൃത്രിമം കാട്ടിയതിന് വിലക്ക് ലഭിക്കുന്ന ആദ്യ വിന്‍ഡീസ് താരമാണ് നിക്കോളാസ് പൂരന്‍. രാജ്യാന്തര തലത്തില്‍ പിടിക്കപ്പെടുന്ന 15 -മത്തെ പന്തു ചുരുണ്ടല്‍ സംഭവമാണ് തിങ്കളാഴ്ച്ചത്തേത്.

Story first published: Wednesday, November 13, 2019, 16:23 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+