വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി തുപ്പല്‍ കൊണ്ട് പന്ത് മിനുക്കേണ്ട! എല്ലാം നിര്‍ത്തിക്കാന്‍ ഐസിസി, പുതിയ നിയമം വരുന്നു

ബൗളര്‍മാര്‍ സ്ഥിരമായി പിന്തുടരുന്ന രീതിയാണിത്

ദുബായ്: കൊറോണ വൈറസെന്ന മഹാമാരിയെ തുടര്‍ന്നു ക്രിക്കറ്റിലെ ചില നിയമങ്ങളില്‍ ഐസിസി മാറ്റം വരുത്താനൊരുങ്ങുന്നു. കളിക്കളത്തില്‍ പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ നിയമവിധേയമായ ചില മാര്‍ഗങ്ങള്‍ താരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് തുപ്പല്‍ കൊണ്ട് പന്ത് മിനുക്കിയെടുക്കുന്നതാണ്. എല്ലാ ബൗളര്‍മാരും സ്ഥിരമായി പിന്തുടരുന്ന ഒരു രീതിയാണിത്. എന്നാല്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇത് നിര്‍ത്തലാക്കാനാണ് ഐസിസിയുടെ നീക്കം. ഐസിസിയുടെ മെഡിക്കല്‍ കമ്മിറ്റിയാണ് ഇതിന്റെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയത്.

saliva

താരങ്ങള്‍ ഇനിയും ഈ തരത്തില്‍ തുപ്പല്‍ ഉപയോഗിച്ച് പന്തിന് മിനുക്കിയെടുക്കാന്‍ തുടങ്ങിയാല്‍ അത് അപകടമാണെന്നും കൊവിഡ്-19നു ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചാല്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഈ വിഷയമാണെന്നും മെഡിക്കല്‍ കമ്മിറ്റി വിലയിരുത്തി. പന്തിന്റെ ഒരു ഭാഗത്തു നല്ല തിളക്കം കിട്ടാനും അത് വഴി കൂടുതല്‍ മൂവ്‌മെന്റ് ലഭിക്കുന്നതിനും ടെസ്റ്റ് ക്രിക്കറ്റിലാണ് താരങ്ങള്‍ കൂടുതലായും തുപ്പലുപയോഗിച്ച് പന്ത് തുടയ്ക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പന്ത് നന്നായി വായുവില്‍ സ്വിങ് ചെയ്യിക്കാന്‍ സാധിക്കുകയും ചെയ്യും.

തുടക്കം മുതല്‍ ആര്‍സിബിക്കൊപ്പം, പക്ഷെ ഒരു കിരീടം പോലുമില്ല... ടീം വിടുമോ? വെളിപ്പെടുത്തി കോലിതുടക്കം മുതല്‍ ആര്‍സിബിക്കൊപ്പം, പക്ഷെ ഒരു കിരീടം പോലുമില്ല... ടീം വിടുമോ? വെളിപ്പെടുത്തി കോലി

സച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണംസച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണം

തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുക്കുന്നത് നിരോധിച്ച് പകരം മറ്റെന്തെങ്കിലും കൃത്രമമായ വസ്തുവിന്റെ സഹായത്തോടെ പന്തിന്റെ തിളക്കം കൂട്ടാനുള്ള വഴിയാണ് പരിഗണിക്കുന്നത്. അംപയര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും കളിക്കളത്തില്‍ വച്ച് ഇത് പന്തിനു മേല്‍ പ്രയോഗിക്കുക. ഇതോടെ താരങ്ങള്‍ തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുക്കുന്ന പഴയ രീതി അവസാനിക്കുമെന്നും ഐസിസി വിലയിരുത്തുന്നു.

തുപ്പല്‍ ഉപയോഗിച്ചത് പന്ത് മിനുക്കുന്നത് ഇനിയും തുടര്‍ന്നാല്‍ കൊറോണവൈറസ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഫീല്‍ഡര്‍മാര്‍ ഇടയ്ക്കിടെ പന്ത് തുപ്പല്‍ കൊണ്ടു തുടച്ച് ബൗളര്‍ക്കു കൈമാറുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല സ്പിന്നര്‍മാര്‍ നല്ല ഗ്രിപ്പ് ലഭിക്കുന്നതിനായി പന്തെറിയും മുമ്പ് കൈവിരലില്‍ നക്കുന്നതും ഗൗരവമുള്ള പ്രശ്‌നമാണെന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കളിക്കിടെ വിയര്‍പ്പ് തുടച്ച ശേഷം ടവ്വല്‍ ബോള്‍ ബോയ്, ആരാധകര്‍ എന്നിവര്‍ക്കു നേരെ താരങ്ങള്‍‍ വലിച്ചെറിയുന്നത്‌ ടെന്നീസില്‍ സാധാരണമാണ്. എന്നാല്‍ ടെന്നിസ് ഇനി പുനരാരംഭിച്ചാല്‍ ഇതു ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ടെന്നീസ് താരങ്ങള്‍ ആലോചിക്കുന്നത്. മറ്റു കായിക ഇനങ്ങളില്‍ മല്‍സരത്തിനു മുമ്പും ശേഷവും താരങ്ങള്‍ തമ്മില്‍ ചെയ്തു വരുന്ന ഹസ്ദദാനവും ആശ്ലേഷവും ഒഴിവാക്കി പകരം ഹൈ ഫൈവ്‌സ് മാത്രമാക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്.

Story first published: Saturday, April 25, 2020, 14:06 [IST]
Other articles published on Apr 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X