വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇതെന്താ സ്റ്റംപില്‍ ഫെവിക്കോളോ? പന്ത് തട്ടിയിട്ടും കൂസലില്ല, ലിന്നും രക്ഷപ്പെട്ടു

കെകെആര്‍- രാജസ്ഥാന്‍ മല്‍സരത്തിനിടെയായിരുന്നു സംഭവം

By Manu
ഇതെന്താ സ്റ്റംപില്‍ ഫെവിക്കോളോ? പന്ത് തട്ടിയിട്ടും കൂസലില്ല,

ജയ്പൂര്‍: ഐപിഎല്ലില്‍ നാടകീയ സംഭവങ്ങള്‍ തുടരുകയാണ്. മങ്കാദിങ് ആയിരുന്നു ഏറെ ചര്‍ച്ചയുണ്ടാക്കിയ ആദ്യത്തെ സംഭവമെങ്കില്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍ സ്റ്റംപും ബെയ്ല്‍സും തമ്മിലുള്ള ' അടുപ്പത്തെ' കുറിച്ചാണ്. പന്ത് സ്റ്റംപില്‍ വന്ന് തട്ടിയിട്ടും ബെയ്ല്‍സ് വീഴാതെ പിടിച്ചുനില്‍ക്കുന്നതു തന്നെയാണ് ഇതിന്റെ മുഖ്യ കാരണം. ഫെവികോള്‍ കൊണ്ട് ഒടിച്ചതാണോ സ്റ്റംപും ബെയ്ല്‍സും എന്നുവരെ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ക്രിക്കറ്റ് നിയമപ്രകാരം പന്ത് സ്റ്റംപില്‍ വന്ന് തട്ടിയാല്‍ മാത്രം പോരാ, മറിച്ച് ബെയ്ല്‍സ് കൂടി ഇളകിയാല്‍ മാത്രമേ ബാറ്റ്‌സ്മാന്‍ ഔട്ടായി പരിഗണിക്കുകയുള്ളൂ.

ഈ ടീമിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല; ആറാം തോല്‍വിയില്‍ കലിപ്പടങ്ങാതെ കോലിഈ ടീമിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല; ആറാം തോല്‍വിയില്‍ കലിപ്പടങ്ങാതെ കോലി

ഞായറാഴ്ച നടന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയിലാണ് ബാറ്റ്‌സ്മാന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് ഇതേ സംഭവം ആവര്‍ത്തിച്ചത്.

ജീവന്‍ തിരിച്ചുകിട്ടിയത് ലിന്നിന്

ജീവന്‍ തിരിച്ചുകിട്ടിയത് ലിന്നിന്

രാജസ്ഥാനെതിരേ കെകെആര്‍ ഓപ്പണര്‍ ക്രിസ് ലിന്നിനാണ് ഭാഗ്യം കൊണ്ടു മാത്രം ഔട്ടാവാതെ രക്ഷപ്പെട്ടത്. കെകെആര്‍ 140 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് വീശവെയാണ് 13 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ലിന്നിന്റെ സ്റ്റംപില്‍ പന്ത് തട്ടിയത്. ധവാല്‍ കുല്‍ക്കര്‍ണിയെറിഞ്ഞ പന്ത് ലെഗ് സ്റ്റംപില്‍ തട്ടി ബൗണ്ടറിയിലേക്ക് വഴി മാറി പോയപ്പോള്‍ രാജസ്ഥാന്‍ താരങ്ങളും ആരാധകരുമെല്ലാം അവിശ്വസനീയതോടെ നിന്നു.
പന്ത് സ്റ്റംപില്‍ വന്നില്‍ തട്ടിയ ശബ്ദം ലിന്നും കേട്ടിരുന്നു. താന്‍ ഔട്ടായെന്ന് കരുതി താരം തിരിച്ചു നടക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി. പിന്നീടാണ് ബെയ്ല്‍സ് ഇളകിയില്ലെന്നും താന്‍ ഔട്ടല്ലന്നെന്നും ലിന്നിനു മനസ്സിലായത്. ജീവന്‍ തിരിച്ചു കിട്ടിയ അദ്ദേഹം 50 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് പിന്നീട് ക്രീസ് വിട്ടത്.

അദ്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

അദ്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

ബെയ്ല്‍സ് ഒപ്പം നിന്നതിനെ തുടര്‍ന്ന് ലിന്നിന് ആയുസ്സ് നീട്ടിക്കിയതിന്റെ അദ്ഭുതത്തിലാണ് ക്രിക്കറ്റ് ലോകം. ട്വിറ്ററിലൂടെ നിരവധി പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു വന്നു കൊണ്ടിരിക്കുന്നത്. ബെയ്ല്‍സ് സ്റ്റംപില്‍ ഒടിച്ചതായിരുന്നോയെന്ന് ആരെങ്കിലും പരിശോധിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? പന്ത് ശക്തമായി വന്ന് സ്റ്റംപില്‍ തട്ടിയിട്ടും ബെയ്ല്‍സ് ഇളകാതിരുന്നത് അവിശ്വസനീയമെന്നായിരുന്നു ഒരു ട്വീറ്റ്.
ഫെവികോളിന് ഏറ്റവും അനുയോജ്യമായ പരസ്യമാണ് ബെയ്ല്‍സെന്നായിരുന്നു മറ്റൊരു പ്രതികരണം. ബെയ്ല്‍സ് വീണില്ലെങ്കിലും പന്ത് സ്റ്റംപില്‍ തട്ടിയ ശേഷം ലൈറ്റ് കത്തിയിരുന്നു. ഇത്തരത്തില്‍ ലൈറ്റ് കത്തിയാല്‍ ബാറ്റ്‌സ്മാന്‍ ഔട്ടാണെന്നായിരുന്നു പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ ട്വീറ്റ്.

മൂന്നാമത്തെ സംഭവം

മൂന്നാമത്തെ സംഭവം

ഈ സീസണിലെ ഐപിഎല്ലില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഇത്. ശനിയാഴ്ച ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ലോകേഷ് രാഹുലും ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു. രാഹുലിനെ എംഎസ് ധോണി റണ്ണൗട്ടാക്കിയെങ്കിലും ബെയ്ല്‍സ് ഇളകാത്തതിനെ തുടര്‍ന്ന് അംപയര്‍ ഔട്ട് നല്‍കിയില്ല.
അതിനു മുമ്പ് ധോണിയും ഇത്തരത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്ത് ധോണിയുടെ സ്റ്റംപില്‍ വന്ന് പതിച്ചെങ്കിലും ബെയ്ല്‍സ് ഇളകിയില്ല. തുടര്‍ന്ന് ധോണി ബാറ്റിങ് തുടരുകയും ചെയ്തു.

Story first published: Monday, April 8, 2019, 10:13 [IST]
Other articles published on Apr 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X