Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചാബിന് ഓസ്‌ട്രേലിയന്‍ നായകന്‍

മൊഹാലി: ഐ പി എല്‍ ക്രിക്കറ്റില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലി നയിക്കും. ഐ പി എല്ലില്‍ ഇത്തവണ രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാണ് ബെയ്‌ലി. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്യാപ്റ്റനായി ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

താരനിബിഡമാണ് ഇത്തവണ പഞ്ചാബ് കിംഗ്‌സ് ഇലവന്‍. ഓസ്‌ട്രേലിയയില്‍ നിന്നും തന്നെയുളള മിച്ചല്‍ ജോണ്‍സന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷോണ്‍ മാര്‍ഷ്, ഇന്ത്യയുടെ വീരേന്ദര്‍ സേവാഗ്, ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലര്‍ എന്നിവരാണ് പഞ്ചാബ് നിരയിലെ മറ്റ് പ്രധാന സൂപ്പര്‍ താരങ്ങള്‍.

George Bailey

ഓസ്‌ട്രേലിയക്കാരന്‍ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും പഞ്ചാബിന്റെ ക്യാപ്റ്റന്‍. ആദം ഗില്‍ക്രിസ്റ്റിന് പകരക്കാരനായിട്ടാണ് ജോര്‍ജ് ബെയ്‌ലി പഞ്ചാബിന് നായകനാകുന്നത്. തീരുമാനം ഏകകണ്ഠമായിരുന്നു എന്ന് കോച്ച് സഞ്ജയ് ബംഗാര്‍ പറഞ്ഞു. ഏപ്രില്‍ 16 നാണ് ഐ പി എല്‍ തുടങ്ങുക.

വന്‍ താരനിര കൂട്ടിനുണ്ടെങ്കിലും ഇതുവരെ ഒരു ഐ പി എല്‍ കിരീടം നേടാന്‍ പഞ്ചാബ് ടീമിന് കഴിഞ്ഞില്ല. ഗ്ലാമര്‍ നായിക പ്രീതി സിന്റയാണ് ടീമിന്റെ ഉടമ. യുവരാജ്, ജയവര്‍ദ്ധന, സംഗക്കാര മുതലായ പ്രമുഖരാണ് ആദ്യ വര്‍ഷങ്ങളില്‍ പഞ്ചാബിനെ നയിച്ചിരുന്നത്.

Story first published: Wednesday, March 19, 2014, 16:08 [IST]
Other articles published on Mar 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+