Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, സെവാഗ്, ഗാംഗുലി തുടങ്ങിയവരെപ്പോലുള്ള താരങ്ങളെ ഇന്ത്യ മിസ് ചെയ്യുന്നു: ബദരിനാഥ്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ പരമ്പരയും നഷ്ടമായ ഇന്ത്യക്ക് മൂന്നാമത്തെ മത്സരം അഭിമാന പ്രശ്‌നമാണ്. മികച്ച ബാറ്റിങ് നിര ഉള്ള ഇന്ത്യക്ക് ബൗളര്‍മാരുടെ പ്രകടനമാണ് തിരിച്ചടി നല്‍കുന്നത്. ആറാം ബൗളറായി ടോപ് ഓഡറില്‍ ആരും തന്നെ ഇല്ലാത്തത് ഇന്ത്യയുടെ തന്ത്രങ്ങളെ ബാധിക്കുന്നു. ആദ്യ രണ്ട് മത്സരത്തിലും ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,നവദീപ് സൈനി എന്നിവരെ അമിതമായി ആശ്രയിച്ചത് ഇന്ത്യക്ക് പ്രതികൂലമായി ബാധിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ബൗള്‍ ചെയ്യാന്‍ കഴിവുള്ള ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരില്ലാത്തതാണ് പ്രശ്‌നമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ബദരിനാഥ്.

സച്ചിന്‍, സെവാഗ് ,ഗാംഗുലി പോലെ പന്തെറിയുന്ന ഒരു ബാറ്റ്‌സ്മാന്‍ ഇന്ന് ഇന്ത്യന്‍ നിരയിലില്ല എന്നതാണ് പ്രശ്‌നമെന്നാണ് ബദരിനാഥിന്റെ അഭിപ്രായം. 'ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ആദ്യ അഞ്ചിലോ ആറിലോ പന്തെറിയാനറിയാവുന്ന ആരുമില്ല. എന്നാല്‍ നേരത്തത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കുക. ടോപ് ഓഡര്‍ ബൗളര്‍മാരെല്ലാം പന്തെറിയാന്‍ കെല്‍പ്പുള്ളവരായിരുന്നു, സച്ചിനെയും സെവാഗിനെയും ഗാംഗുലിയേയുമെല്ലാം ബൗളര്‍മാരായി ഉപയോഗിക്കുമായിരുന്നു. ഇവര്‍ക്ക് നായകന്‍മാര്‍ 3-4 ഓവര്‍ വെച്ച് നല്‍കിയാല്‍ തന്നെ 10 ഓവര്‍ പിന്നിടാന്‍ സാധിക്കും.

sbadrinathandteamindia

സൂപ്പര്‍ ബൗളര്‍മാരുടെ മോശം ദിനങ്ങളിലും ഇവരായിരിക്കും തിളങ്ങുക. എന്നാല്‍ ഇത് ഇന്ത്യന്‍ ടീം മിസ് ചെയ്യുന്നു'-ബദരിനാഥ് പറഞ്ഞു. നിലവില്‍ ഓള്‍റൗണ്ടര്‍ വിശേഷമുള്ള ഹര്‍ദിക് പാണ്ഡ്യ പന്തെറിയാനുള്ള പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്തിയിട്ടില്ല. രണ്ടാം ഏകദിനത്തില്‍ ഗത്യന്തരമില്ലാതെ ഹര്‍ദിക് 3 ഓവര്‍ എറിഞ്ഞത്. അതില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനും ഹര്‍ദിക്കിനായി. അടുത്ത വര്‍ഷം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരകളുള്ള തിരക്കേറിയ വര്‍ഷമാണ്. അതിനിടെയില്‍ ഹര്‍ദിക്കിന് പന്തെറിയിച്ച് വീണ്ടും പരിക്കേറ്റാല്‍ ടീമിനത് കടുത്ത തിരിച്ചടിയാവും. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെക്കൊണ്ടും കോലി പന്തെറിയിച്ചെങ്കിലും വേണ്ടത്ര ഫലം ചെയ്തില്ല.

രോഹിത് ശര്‍മ മടങ്ങിയെത്തുന്നതും ഇന്ത്യയെ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹാരമല്ലെന്നാണ് ബദരിനാഥ് പറയുന്നത്. 'രോഹിത് ശര്‍മ മടങ്ങിയെത്തിയാലും അവന്‍ പന്തെറിയില്ല. അടുത്തിടയ്‌ക്കൊന്നും പന്തെറിയുന്നതായി കണ്ടിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമിലേക്ക് നോക്കുക. മാര്‍ക്കസ് സ്‌റ്റോയിനിസ് 6-7 ഓവര്‍ ചുരുങ്ങിയത് എറിയും. മാക്‌സ് വെല്ലും പന്തെറിയും. ഇത്തരത്തിലുള്ള താരങ്ങള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിര്‍ണ്ണായകമാണ്. ഇന്ത്യയെ അലട്ടുന്ന വലിയ പ്രശ്‌നവും ഇത് തന്നെയാണെന്നാണ് തോന്നുന്നത്'-ബദരിനാഥ് പറഞ്ഞ് നിര്‍ത്തി. ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും ബൗള്‍ ചെയ്യാന്‍ സാധിച്ചാല്‍ മാത്രമെ നിലവിലെ ഇന്ത്യയുടെ പ്രശ്‌നത്തിന് പരിഹാരം കാണാനാവു. എങ്കിലും ടോപ് ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയില്ല എന്നത് ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്.

Story first published: Tuesday, December 1, 2020, 19:16 [IST]
Other articles published on Dec 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+