Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ കസേര തെറിക്കും, ഇഷാൻ പുറത്തേക്ക്! 15-കാരന്റെ വരവിൽ 3 ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് കടുത്ത പ്രഹരം!

ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ജേഴ്സിയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച അയർലൻഡിനെതിരെ ബെൽഫാസ്റ്റിൽ നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ വൈഭവ് ഇന്ത്യക്കായി കളത്തിലിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം ഈ ഇടംകയ്യൻ ബാറ്റർ സ്വന്തമാക്കും.

ടാറ്റ ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 237.3 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതോടെയാണ് വൈഭവ് ഇന്ത്യൻ ടീമിലേക്ക് അതിവേഗം വഴിതുറന്നത്. എന്നാൽ, വൈഭവിന്റെ ഈ വമ്പൻ വരവ് ഇന്ത്യൻ ടീമിലെ മൂന്ന് പ്രമുഖ താരങ്ങളുടെ സ്ഥാനത്തിന് കടുത്ത ഭീഷണിയാവുകയാണ്. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നിവരുടെ സ്ഥാനമാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ, എങ്ങനെയായിരിക്കും ടീം ഫോർമേഷൻ എന്ന് ആലോചിച്ച് തല പുണ്ണാക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

vaibhav-sooryavanshi-1

സഞ്ജു സാംസണിന് തിരിച്ചടിയാകുമോ?

ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മയ്ക്കൊപ്പം വൈഭവ് സൂര്യവംശി ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത കൂടുതൽ. ഇതോടെ നിലവിൽ ടോപ്പ് ഓർഡറിൽ കളിക്കുന്ന സഞ്ജു സാംസണിന്റെ സ്ഥാനം തെറിച്ചേക്കാം. ഇന്ത്യയുടെ ടി20 ലോകകപ്പ് 2026 കിരീടനേട്ടത്തിൽ അവസാന മൂന്ന് ഇന്നിങ്സുകളിൽ യഥാക്രമം 96*, 89, 89 എന്നിങ്ങനെ തകർപ്പൻ സ്കോറുകൾ നേടി സഞ്ജു തിളങ്ങിയിരുന്നു. ഇതുവരെ 62 ടി20കളിൽ നിന്ന് 1399 റൺസ് സഞ്ജു നേടിയിട്ടുണ്ടെങ്കിലും, ഓപ്പണിങ്ങിലേക്ക് ഒരു ഇടംകയ്യൻ അത്ഭുതബാലൻ എത്തുമ്പോൾ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇഷാൻ കിഷനും ദുബെയും പുറത്തേക്ക്?

ലോകകപ്പിലൂടെ ഇന്ത്യൻ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇഷാൻ കിഷനാണ് മറ്റൊരു താരം. നിലവിൽ ടീമിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ഇഷാന്റെ ടോപ്പ് ഓർഡർ സ്ഥാനത്തിന് വൈഭവ് വില്ലനായേക്കും. 45 ടി20കളിൽ നിന്ന് 1328 റൺസ് നേടിയിട്ടുള്ള ഇഷാന് പകരം ടീം മാനേജ്മെന്റ് യുവരക്തത്തെ പരീക്ഷിക്കാൻ തുനിഞ്ഞേക്കാം.

മറുവശത്ത്, ഓൾറൗണ്ടർ ശിവം ദുബെയുടെ ഫോമില്ലായ്മയാണ് താരത്തിന് വിനയാകുന്നത്. ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്സിനായി 13 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ അർധസെഞ്ചുറി പോലും നേടാനാകാതെ വെറും 270 റൺസ് മാത്രമാണ് ദുബെക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞത്. വൈഭവ് സൂര്യവംശിയെപ്പോലെ അതിവേഗം റൺസ് കൂട്ടാൻ കഴിയുന്ന ഒരു താരം എത്തുമ്പോൾ മോശം ഫോമിലുള്ള ദുബെയെ പുറത്തിരുത്താൻ സെലക്ടർമാർ മടിക്കില്ല. അയർലൻഡിനെതിരെയുള്ള ആദ്യ പോരാട്ടത്തിൽ ഇന്ത്യൻ പ്ലെയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്ന ആകാംഷയിലാണ് ഇപ്പോൾ ആരാധകർ.

Story first published: Wednesday, June 24, 2026, 9:12 [IST]
Other articles published on Jun 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+