Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനാകാന്‍ കോലി ഇനിയും വളരണം, കളിയില്‍ മാത്രമല്ല!

ആരാധകര്‍ക്ക് താങ്കള്‍ ഇന്ത്യയുടെ പുതിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് - പാകിസ്താനുമായുള്ള ലോകകപ്പ് മത്സരത്തിന് ശേഷം കമന്റേറ്റര്‍ റമീസ് രാജ വിരാട് കോലിയോട് ഇങ്ങനെ ചോദിച്ചു. രാജയുടെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു കോലിയുടെ മറുപടി. ശരിയാണ്. ഏകദിന കളിയില്‍ ചിലപ്പോള്‍ കോലി സച്ചിനെപ്പോലെ തന്നെ വളരുന്നുണ്ടാവണം. സെഞ്ചുറികളും റെക്കോര്‍ഡും തന്നെയാണ് അതിന് തെളിവ്.

എന്നാല്‍ കളിക്കുപുറത്തെ സച്ചിനാകാന്‍ വിരാട് കോലി ഇനിയും ഇനിയും വളരെയേറെ വളരേണ്ടിയിരിക്കുന്നു എന്നാണ് പെര്‍ത്തിലെ സംഭവം സൂചിപ്പിക്കുന്നത്. പെര്‍ത്തിലെ മാത്രമല്ല, ഇതിന് മുമ്പ് പല തവണയായി വിരാട് കോലി തന്റെ ശാന്തത വിട്ട് പെരുമാറുന്നു. തന്നെ ലക്ഷ്യം വെക്കുന്ന ആരോടും ഒരു മയവും കൂടാതെ പെരുമാറുക എന്നതാണ് കോലിയുടെ നയം.

kohli

എന്നാല്‍ സച്ചിന്‍ ഇക്കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. 24 വര്‍ഷത്തെ കരിയറില്‍ സച്ചിന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സച്ചിന്‍ മാത്രമല്ല, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബ്ലെ തുടങ്ങിയ സീനിയര്‍ താരങ്ങളും ജെന്റില്‍മെന്‍ ഗെയിം ആയി ക്രിക്കറ്റിനെ കണ്ടിരുന്നവരാണ്. ഇക്കാര്യത്തില്‍ സച്ചിനല്ല, മുന്‍ ക്യാപ്റ്റന്‍ ഗാംഗുലിയാണ് കോലിയുടെ മുന്‍ഗാമി എന്ന് പറഞ്ഞാല്‍ തെറ്റാവില്ല.

അനുഷ്‌കയെയും തന്നെയും പറ്റി മോശമായി എഴുതി എന്ന് കരുതിയാണ് കോലി പെര്‍ത്തില്‍ ജേര്‍ണലിസ്റ്റിനെ അസഭ്യം പറഞ്ഞത്. എന്നാല്‍ ആള് മാറിയാണ് താന്‍ അത് ചെയ്തത് എന്ന് തിരിച്ചറിഞ്ഞിട്ടും ഒന്ന് ക്ഷമ പറയാനുളള മര്യാദ കോലി കാട്ടിയില്ല. പകരം മറ്റൊരു ജേര്‍ണലിസ്റ്റിനെ തന്റെ ഖേദം അറിയിക്കുകയായിരുന്നു ഇന്ത്യയുടെ യുവ സൂപ്പര്‍ സ്റ്റാര്‍.

Story first published: Wednesday, March 4, 2015, 14:34 [IST]
Other articles published on Mar 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+