ഐപിഎല്‍: ഇത്തവണ കപ്പും കൊണ്ടേ പോവൂ... ഡല്‍ഹിയുടെ വിജയരഹസ്യം വെളിപ്പെടുത്തി പോണ്ടിങ്
ദില്ലി: ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണിലും ഫൈനല്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഏക ടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഈ സീസണില്‍ അടിമുടി മാറിയ ഡല്‍ഹിയെയാണ് കാണുന്നത്. തുടര്‍ വിജയങ്ങളുമായി ഐപിഎല്ലില്‍ കുതിക്കുകയാണ് അവര്‍. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹി പ്ലേഓഫിന് കൈയെത്തും ദൂരത്താണ്.
മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സന്തുലിതമായ ടീമിനെയാണ് ഡല്‍ഹി ഇത്തവണ ഇറക്കിയത്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഡല്‍ഹി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയുടെ ഈ സീസണിലെ മികച്ച പ്രകടനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് റിക്കി പോണ്ടിങ്.

താരങ്ങള്‍ക്കു നല്‍കിയ പിന്തുണ
താരങ്ങള്‍ക്കു നല്‍കിയ പിന്തുണയും അവരില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഡല്‍ഹിയുടെ വിജയരഹസ്യമെന്നു പോണ്ടിങ് വെളിപ്പെടുത്തി. ചില താരങ്ങളെ എന്തുകൊണ്ടാണ് ടീമില്‍ നിലനിര്‍ത്തുന്നതെന്നു ചോദ്യങ്ങളുയര്‍ന്നിരുന്നു. പ്രതിഭയുള്ള കളിക്കാര്‍ ടീമിലുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ പിന്തുണയ്ക്കുക തന്നെ വേണം.
മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള ചില താരങ്ങള്‍ ടീമിലുണ്ട്. അവര്‍ക്ക് കൂടൂതല്‍ അവസരം നല്‍കുകയാണ് വേണ്ടത്. കാരണം ഒരു ഇന്നിങ്‌സ് മതി അവര്‍ക്ക് ഫോം വീണ്ടെടുക്കാനെന്നും പോണ്ടിങ് വിശദമാക്കി.

പന്തിനെ പ്രശംസിച്ചു
ഐപിഎല്ലിന്റെ തുടക്കത്തത്തില്‍ റിഷഭ് പന്ത്ിനെപ്പോലുള്ള താരങ്ങളുടെ മനസ്സില്‍ ലോകകപ്പ് ടീം സെലക്ഷനെക്കുറിച്ചും ചിന്തകളുണ്ടായിരുന്നു. മുംബൈക്കെതിരായ ആദ്യ കളിയില്‍ ഡല്‍ഹിയെ ജയിപ്പിച്ചത് പന്തിന്റെ (78*) മിന്നും പ്രകടനമായിരുന്നു. രാജസ്ഥാനെതിരായ കളിയിലും താരം മികച്ച പ്രകടനം നടത്തി. ഇതേ ഫോമില്‍ കളിച്ചാല്‍ ഇനിയും പല മല്‍സരങ്ങളിലും പന്തിന് ടീമിന്റെ വിജയശില്‍പ്പിയാവാന്‍ സാധിക്കുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

ശരിയായ ദിശയില്‍
ടീം ശരിയായ ദിശയിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ പ്രകടനങ്ങള്‍ തെളിയിക്കുന്നതെന്നു പോണ്ടിങ് പറഞ്ഞു.
അവസാനത്തെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിക്കാന്‍ ഡല്‍ഹിക്കു കഴിഞ്ഞു. ഇനി മൂന്നു കളികള്‍ കൂടിയാണ് ശേഷിക്കുന്നത്. ഏറ്റവും ആവശ്യമുള്ള സമയത്തു തന്നെ ടീം ഫോമിലേക്കുയര്‍ന്നതില്‍ ആഹ്ലാദമുണ്ട്. താരങ്ങള്‍ക്കിടയിലുള്ള മികച്ച ബന്ധവും ഇതിനു കാരണമായെന്നു കോച്ച് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications