വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ 'പ്ലാന്‍ എ' മാത്രം പോരാ, ബി കൂടി വേണം- മുരളി പറയുന്നു

നിരവധി തവണ ബൗളിങ് ആക്ഷന്‍റെ പേരില്‍ മുരളി വിവാദത്തിലായിട്ടുണ്ട്

കൊളംബോ: ലോക ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികനെന്നാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ വിശേഷിപ്പിക്കപ്പെടുന്നത്. മുരളിയുടെ ആവനാഴിയില്‍ ഇല്ലാത്ത ആയുധങ്ങള്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. ഒരു ബാറ്റ്‌സ്മാനെ കുടുക്കാനുള്ള സകല കെണികളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും വലിയ നേട്ടം കൊയ്യാന്‍ തനിക്കു കഴിഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുരളി.

ടി20യിലെ ആദ്യ ഡബിള്‍ സെഞ്ച്വറി- അത് രോഹിത് തന്നെ കുറിക്കും, അഭിപ്രായം കൈഫിന്റേത്ടി20യിലെ ആദ്യ ഡബിള്‍ സെഞ്ച്വറി- അത് രോഹിത് തന്നെ കുറിക്കും, അഭിപ്രായം കൈഫിന്റേത്

IPL 2020: ഇനി ശരിക്കും ഇന്ത്യന്‍ ലീഗാവും, വിദേശതാരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തും!- പട്ടേല്‍IPL 2020: ഇനി ശരിക്കും ഇന്ത്യന്‍ ലീഗാവും, വിദേശതാരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തും!- പട്ടേല്‍

ക്രിക്കറ്റില്‍ മാത്രമല്ല ഏതു കായിക ഇനത്തിലും പിടിച്ചുനില്‍ക്കാന്‍ ഒരു താരത്തിന് ബാക്കപ്പ് പ്ലാന്‍ കൂടി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ ടെസ്റ്റ്, ഏകദിനം എന്നിവയിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് 48കാരനായ മുരളി.

ലെഗ് സ്പിന്നും പരീക്ഷിച്ചു

ക്രിക്കറ്റില്‍ വിജയിക്കാന്‍ പ്ലാന്‍ എ, പ്ലാന്‍ ബി തുടങ്ങി രണ്ടു കാര്യങ്ങള്‍ എല്ലായ്‌പ്പോഴും ഒരു താരത്തിന്റെ പക്കലുണ്ടാവണം. എങ്കില്‍ മാത്രമേ പ്ലാന്‍ എ വിജയിച്ചില്ലെങ്കില്‍ പ്ലാന്‍ ബി കൊണ്ട് ഇയാള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയൂ. സ്വന്തം കരിയര്‍ തന്നെയാണ് ഇതിനു ഉദാഹരണമായി മുരളി ചൂണ്ടിക്കാണിക്കുന്നത്.
സ്വന്തം ബൗളിങ് ആക്ഷന്‍ തന്നെ ഭാവിയില്‍ കുഴപ്പത്തില്‍ ചാടിക്കുമെന്ന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ റിസ്റ്റ് സ്പിന്നും പരിശീലിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്തു ലെഗ് സ്പിന്നും താന്‍ ബൗള്‍ ചെയ്തിരുന്നു. ഒരുപക്ഷെ ബൗളിങ് ആക്ഷന്‍ ടെസ്റ്റിനു വിധേയനാവുകയും അതില്‍ തോല്‍ക്കുകയും ചെയ്താല്‍ ലെഗ് സ്പിന്നറാവാമെന്ന കണക്കുകൂട്ടലായിരുന്നു ഇതിനു കാരണമെന്നു മുരളി വ്യക്തമാക്കി.

പ്ലാന്‍ എ, പ്ലാന്‍ ബി

ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരാള്‍ക്കു പ്ലാന്‍ എയും പ്ലാന്‍ ബിയും ഉണ്ടായിരിക്കണം. ഒരൊറ്റ പ്ലാനിനെ മാത്രം ആശ്രയിച്ച് ക്രിക്കറ്റില്‍ തുടരാന്‍ കഴിയില്ല. മറ്റു സ്‌പോര്‍ട്ടിലും ഇതു തന്നെയാണ് സ്ഥിതി. സ്‌പോര്‍ട്‌സിലും ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കു പരാജയം നേരിട്ടേക്കാം. പരാജയം ഉറപ്പാണ്. അതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയും പോസിറ്റീവായി എടുക്കുകയും വേണം. അതില്‍ നിന്നു പുറത്തു കടക്കാനും നാളെയെന്നത് മറ്റൊരു ദിവസമാണെന്നു ഉള്‍ക്കൊള്ളുകയും വേണമെന്ന് മുരളി പറയുന്നു.

പല തവണ കുടുങ്ങി

ബൗളിങ് ആക്ഷന്റെ പേരില്‍ പല തവണ വിവാദത്തില്‍ കുടുങ്ങിയിട്ടുള്ള താരം കൂടിയാണ് മുരളി. കരിയറില്‍ നിരവധി തവണ ബൗളിങ് ആക്ഷനില്‍ അദ്ദേഹത്തിനു മാറ്റം വരുത്തേണ്ടി വരികയും ചെയ്തു. മറ്റേതെങ്കിലും ക്രിക്കറ്റര്‍ ആയിരുന്നെങ്കില്‍ ഇവയെല്ലാം അയാളെ മാനസികമായി തളര്‍ത്തുകയും ഫോമിനെ ബാധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ മുരളി ഇവയെല്ലാം വളരെ പോസിറ്റീവായി എടുത്ത് വെല്ലുവിളികളെ ചിരിച്ചു കൊണ്ട് മറികടന്ന് ലോകത്തിന്റെ നെറുകയിലേക്കു കയറുകയായിരുന്നു.

90 ശതമാനം ഫിറ്റായിരിക്കണം

ഒരു മല്‍സരത്തില്‍ തന്ത്രപരമായും മാനസികമായും 90 ശതമാനവും ഫിറ്റായി നില്‍ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്കു കളിക്കാന്‍ സാധിക്കുകയുള്ളൂ. യുവാവായിരിക്കുമ്പോള്‍ മാനസികമായി എങ്ങനെ ഫിറ്റായിരിക്കാമെന്ന് ഒരാള്‍ക്കു അറിയണമെന്നില്ല. നിങ്ങളുടെ താല്‍പ്പര്യങ്ങളും ക്രിക്കറ്റിനോടുള്ള ഇഷ്ടവുമാണ് ഇതിനു കാരണം. എന്നാല്‍ പിന്നീട് സ്വയം തന്നെ എന്താണ് വേണ്ടതെന്നും, വേണ്ടാത്തതെന്നും നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങും.
പ്രൊഫഷണല്‍ തലത്തിലേക്കു വന്നാല്‍ അവിടെ പൂര്‍ണമായും മാനസികം തന്നെയാണ് പ്രധാനം. സമ്മര്‍ദ്ദം തന്നെയാണ് കാരണം. മികച്ച ടെക്‌നിക്കുണ്ടായിരുന്നിട്ടും സമ്മര്‍ദ്ദം കാരണം കരിയര്‍ തകര്‍ന്നു പോയ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്. ഒരു കൊണ്ടു തന്നെ ക്രിക്കറ്റിനു മാത്രമല്ല ഏതു സ്‌പോര്‍ട്ടിനും മാനിസകമായ ആരോഗ്യം വളരെ പ്രധാനമാണെന്ന് മുരളി പറഞ്ഞു.

Story first published: Friday, June 12, 2020, 15:56 [IST]
Other articles published on Jun 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X