ബാബര്‍ അസാമിന് പരിക്ക്; ഇംഗ്ലണ്ട് പരമ്പര നഷ്ടമായേക്കും
ലോര്‍ഡ്‌സ്: പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസാമിന് പരിക്ക്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാംദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാബറിന്റെ ഇടതു കൈയ്യിന്റെ കണങ്കൈക്ക് പരിക്കേറ്റത്. അര്‍ധസെഞ്ച്വറിയുമായി പാകിസ്താനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതിനിടെ ബെന്‍ സ്‌റ്റോക്‌സിന്റെ ബൗളിങില്‍ അസാമിന്റെ ഇടതു കൈയ്യിന് ഏറ് കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ 68 റണ്‍സെടുത്ത് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി കളംവിടുകയും ചെയ്തു.

കൂടുതല്‍ പരിശോധനയില്‍ പരിക്ക് നിസ്സാരമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതനാവാന്‍ നാലു മുതല്‍ ആറാഴ്ച വരെ സമയമെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ബാബറിന് നഷ്ടമാവുമെന്ന് ഏതാണ്ട് ഉറപ്പായി.
Story first published: Saturday, May 26, 2018, 11:59 [IST]
Other articles published on May 26, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications