Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മയെ പിന്നിലാക്കി, മുന്നില്‍ ഇനി വിരാട് മാത്രം; ചരിത്രനേട്ടം കുറിച്ച് ബാബര്‍ അസം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പിന്തണ്ണി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ട്വന്റി-20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ബാബര്‍ അസം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനിടെയായിരുന്നു ബാബര്‍ അസം ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ട്വന്റി-20 റണ്‍സ് നേടുന്നവരില്‍ രോഹിത്തിനെ പിന്തള്ളിയിരിക്കുകയാണ് ബാബര്‍.

ഇംഗ്ലണ്ടിനെതിരെ 184 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയതായിരുന്നു പാക്കിസ്ഥാന്‍. ബാബര്‍ അസമിന് പക്ഷെ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. 26 പന്തില്‍ 32 റണ്‍സെടുത്താണ് ബാബര്‍ പുറത്താകുന്നത്. എന്നാല്‍ തന്റെ സ്‌കോര്‍ 20 ല്‍ എത്തി നില്‍ക്കെ ബാബര്‍ രോഹിത്തിനെ പിന്നിലാക്കി. എന്നാല്‍ പട്ടികയില്‍ ബാബറിന് മുന്നിലായി വിരാട് കോലി ഇപ്പോഴുമുണ്ട്.

Babar Azam

രോഹിത്തിന്റെ 3974 റണ്‍സ് എന്ന നേട്ടത്തെയാണ് ബാബര്‍ പിന്നിലാക്കുന്നത്. ബാബറിന് 3987 റണ്‍സുണ്ട് ഇപ്പോള്‍. അതേസമയം മുന്നിലുള്ള വിരാട് കോലി 50 റണ്‍സ് മാത്രം അകലെയാണ്. രസകരമായൊരു വസ്തുത എന്തെന്നാല്‍ 2022 നവംബറിന് ശേഷം വെറും രണ്ട് ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് വിരാട് കോലി ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. എങ്കിലും 4037 റണ്‍സുമായി പട്ടികയില്‍ ഒന്നാമതായി തുടരുകയാണ് വിരാട്. 109 ഇന്നിംഗ്‌സുകളില്‍ നിന്നാണ് വിരാട് ഈ നേട്ടം സ്വന്തമാക്കുന്നത്.

അതേസമയം ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ പാക്കിസ്ഥാന് മുന്നില്‍ രണ്ട് മത്സരങ്ങള്‍ കൂടെ ബാക്കിയുണ്ട്. അതിനാല്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് ബാബറിന് ഈ പരമ്പരയില്‍ തന്നെ മറി കടക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ലോകകപ്പിലേക്ക് എത്തുമ്പോള്‍ ബാബര്‍ വരുക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കൊണ്ടായിരിക്കും. എന്നാല്‍ ലോകകപ്പില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി ബാബറും കോലിയും തമ്മിലുള്ള മത്സരം കാണാന്‍ സാധിക്കും.

അതേസമയം ബാബര്‍ റെക്കോര്‍ നേട്ടത്തിലെത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. 23 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ പരാജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങഇയ പാക്കിസ്ഥാന്‍ 160 ന് പുറത്താവുകയായിരുന്നു. ഇതോടെ സീരീസില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന് മേല്‍ 1-0 ന്റെ ആധിപത്യം നേടുകയും ചെയ്തു.

അതേസമയം ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്ക് പിന്നാലെ പാക്കിസ്ഥാന്‍ ട്വന്റി-20 ലോകകപ്പിനിറങ്ങും. ലോകകപ്പില്‍ ഇന്ത്യയുള്‍പ്പടെയുള്ള ഗ്രൂപ്പിലാണ് പാക്കിസ്ഥാന്റെ സ്ഥാനം. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. പോയ വര്‍ഷത്തെ ലോകകപ്പില്‍ വിരാട് കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഇക്കൊല്ലവും ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Story first published: Sunday, May 26, 2024, 21:04 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+