വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് പരമ്പരയില്‍ ട്രിപ്പിള്‍ സെഞ്ച്വറി ലക്ഷ്യം; മനസ്സ് തുറന്ന് ബാബര്‍ അസാം

ലണ്ടന്‍: കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ജൂലൈ എട്ടിന് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലൂടെയാവും അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും സജീവമാവുക. ഇതിന് ശേഷം ഇംഗ്ലണ്ട് പാകിസ്താനുമായും പരമ്പര കളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാക് താരങ്ങള്‍ ഇംഗ്ലണ്ടിലാണുള്ളത്. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയിലെ തന്റെ ലക്ഷ്യമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാബര്‍. ട്രിപ്പിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ലക്ഷ്യമിടുന്നതെന്നാണ് ബാബര്‍ പറഞ്ഞത്. സെഞ്ച്വറി നേടുകയാണെങ്കില്‍ സ്വാഭാവികമായിത്തന്നെ നമ്മള്‍ ഇരട്ട, ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കും. ഇതാണ് ടെസ്റ്റ് സീരിസില്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. സാധാരണ ശൈലിയില്‍ത്തന്നെ കളിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഷോട്ട് സെലക്ഷന്‍ ബൗളര്‍മാരെയും ഗ്രൗണ്ടിനെയും ആശ്രയിച്ചിരിക്കും- ബാബര്‍ പറഞ്ഞു.

പാകിസ്താന്റെ പരമ്പരയിലെ സാധ്യതയെക്കുറിച്ചും ബാബര്‍ പ്രതികരിച്ചു. ഇംഗ്ലണ്ടിന് തട്ടകത്തിന്റെ ആധിപത്യമുണ്ടെങ്കിലും പാക് ബൗളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഇംഗ്ലണ്ടിന്റെ ശക്തമായ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെയാണ് ലക്ഷ്യം വെക്കുന്നത്. മുഹമ്മദ് അബ്ബാസ്, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി തുടങ്ങിയ ബൗളര്‍മാര്‍ പ്രതിഭകളാണ്. പാകിസ്താന്‍ ബൗളിങ് നിരയില്‍ നിന്ന് വലിയ പ്രതീക്ഷയാണ് ടീമിനുള്ളതെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. 25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്.

babarazam-

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്നെ, കാരണങ്ങള്‍ നിരത്തി വസീം ജാഫര്‍ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്നെ, കാരണങ്ങള്‍ നിരത്തി വസീം ജാഫര്‍

ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയുമാണ് ബാബറിന്റെ അക്കൗണ്ടിലുള്ളത്. ഇംഗ്ലണ്ടിന്റെ പേസ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് ബാബര്‍.നിലവിലെ പാകിസ്താന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ബാബര്‍ അസാം. വിരാട് കോലിക്കൊപ്പം താരതമ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് വളരാന്‍ ബാബറിനായി. അസര്‍ അലിയാണ് പാകിസ്താന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍.കോവിഡ് ഭീതിയെത്തുടര്‍ന്ന് ഇംഗ്ലണ്ടിലെത്തി പരിശോധന പൂര്‍ത്തിയാക്കിയ പാക് താരങ്ങള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. 14 ദിവസത്തെ ക്വാറന്റൈന് ശേഷമാവും താരങ്ങള്‍ പരിശീലനമടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കുക. ആഗസ്റ്റിലും സെപ്തംബറിലുമായി നടക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റും ഒരു ടി20യുമാണുള്ളത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടക്കുക. കോവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്നതിനാല്‍ കര്‍ശന സുരക്ഷയൊരുക്കിയാവും ടൂര്‍ണമെന്റ് നടത്തുക.

Story first published: Saturday, July 4, 2020, 13:10 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X