വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2021ലെ പാകിസ്താന്റെ അഭിമാന നിമിഷം ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചത്; ബാബര്‍ ആസം

കറാച്ചി: 2021 കടന്നുപോയി 2022 കടന്നുവന്നിരിക്കുകയാണ്. പാകിസ്താന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് 2021. ടി20 ലോകകപ്പിലടക്കം മികച്ച പ്രകടനം നടത്തി ലോകത്തിന്റെ കൈയടി നേടാന്‍ പാകിസ്താനായി. ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പ്രകടനമാണ് ഏറ്റവും കൈയടി നേടിയത്. 2023നുള്ളില്‍ ടി20,ഏകദിന ലോകകപ്പുകള്‍ നടക്കാനിരിക്കെ പാകിസ്താന്‍ ടീം എതിരാളികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമായി മാറിക്കഴിഞ്ഞു.

IND vs SA: രണ്ടാം ടെസ്റ്റ് നാളെ, ജോഹന്നാസ്ബര്‍ഗ് വേദി, പിച്ച് റിപ്പോര്‍ട്ട്, കളിക്കണക്ക്, എല്ലാമറിയാംIND vs SA: രണ്ടാം ടെസ്റ്റ് നാളെ, ജോഹന്നാസ്ബര്‍ഗ് വേദി, പിച്ച് റിപ്പോര്‍ട്ട്, കളിക്കണക്ക്, എല്ലാമറിയാം

1

ഇപ്പോഴിതാ 2021ലെ പാകിസ്താന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനായതാണ് 2021ലെ പാകിസ്താന്റെ ഏറ്റവും അഭിമാന നിമിഷമെന്നാണ് ബാബര്‍ ആസം പറയുന്നത്. പാകിസ്താന്‍ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയെ തോല്‍പ്പിക്കുന്നത്. പാകിസ്താന്റെ പല ഇതിഹാസ നായകന്മാര്‍ക്കും സാധിക്കാത്തതാണ് ബാബര്‍ ആസം നേടിയെടുത്തത്.

Also Read: IND vs SA: ഇവരെ എന്തിന് തഴഞ്ഞു? ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും പുറത്തായവര്‍

2

'പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണിത്. കാരണം ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ജയം വളരെ പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷത്തെ ഞങ്ങളുടെ ഏറ്റവും മികച്ച നിമിഷമായിരുന്നു അത്'-ബാബര്‍ ആസം പറഞ്ഞു. ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിര ഷഹീന്‍ അഫ്രീദിയുടെ ബൗളിങ് മികവിന് മുന്നില്‍ തകര്‍ന്നപ്പോള്‍ ബാബറും റിസ്വാനും ചേര്‍ന്ന് ചരിത്ര ജയം നേടിക്കൊടുത്തു.

Also Read: 2022ല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ വെല്ലുവിളികള്‍- രോഹിത്തിന് രണ്ടെണ്ണം, കോലിക്ക് മൂന്നും!

3

രണ്ട് പേരും ഒന്നിനൊന്ന് മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ ജയം 10 വിക്കറ്റിന് ആഘോഷിക്കാനായി എന്നത് തീര്‍ച്ചയായും പാകിസ്താനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യമാണ്. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും കളിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിക്കുന്നില്ല.

Also Read: റിഷഭും ഗില്ലും എല്ലാം തീരുമാനിച്ചിരുന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല!- ഗാബ ടെസ്റ്റിനെക്കുറിച്ച് ശാസ്ത്രി

4

ഓരോ ഇന്ത്യ-പാക് മത്സരത്തിനും വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. ഇത്തവണത്തെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് റെക്കോഡ് കാഴ്ചക്കാരെയാണ് ലഭിച്ചത്. 167 ദശലക്ഷം ആളുകളാണ് മത്സരം ലൈവായി കണ്ടത്. രാജ്യത്തിന്റെ വൈകാരികതയും മത്സരത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ കേവലം ക്രിക്കറ്റ് മത്സരം എന്നതിലുപരിയായി പലപ്പോഴും ഇന്ത്യ-പാക് മത്സരങ്ങള്‍ മാറാറുണ്ട്.

Also Read: പുതുവര്‍ഷം പിറന്നു, ആദ്യ സെഞ്ച്വറിയും- 2022ലെ ആദ്യ സെഞ്ച്വറി കിവീസ് താരത്തിന് സ്വന്തം

5

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയെങ്കിലും ഫൈനലിലേക്കെത്താന്‍ പാകിസ്താനായില്ല. ഓസ്‌ട്രേലിയയോടാണ് പാകിസ്താന്‍ തോറ്റത്. ഈ തോല്‍വി വളരെ നിരാശയുണ്ടാക്കിയെന്നും ബാബര്‍ പറഞ്ഞു. 'സെമിയില്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വിയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നിരാശയുണ്ടാക്കിയത്. കാരണം ഞങ്ങളെല്ലാം മികച്ച ഫോമിലും ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കത്തിലുമായിരുന്നു'-ബാബര്‍ പറഞ്ഞു. മാത്യു വേഡിന്റെ വെടിക്കെട്ടാണ് പാകിസ്താന്റെ സ്വപ്‌നങ്ങളെ തകര്‍ത്തത്. ടി20 ലോകകപ്പ് കിരീടം നേടിയതും ഓസ്‌ട്രേലിയയാണ്.

Also Read: 2021ല്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ ഡിവില്ലിയേഴ്‌സ്

6

പാകിസ്താന്‍ ടീം വളരെയധികം വളര്‍ച്ച കൈവരിച്ചെന്നും നിരവധി യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായെന്നും ബാബര്‍ പറഞ്ഞു. 'ടി20 ലോകകപ്പിലെ പ്രകടനം പാക് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ബംഗ്ലാദേശില്‍ ടെസ്റ്റ് ജയം നേടാനും വെസ്റ്റ് ഇന്‍ഡീസിനെ നാട്ടില്‍ തോല്‍പ്പിക്കാനുമായി. യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. നിര്‍ണ്ണായക സമയത്ത് യുവതാരങ്ങള്‍ മികവ് കാട്ടി ഉയര്‍ന്നുവരുന്നത് പ്രധാന കാര്യമാണ്'-ബാബര്‍ കൂട്ടിച്ചേര്‍ത്തു.

7

ബാബര്‍,റിസ്വാന്‍,ഷഹീന്‍ കൂട്ടുകെട്ട് ഇതേ നിലയില്‍ മുന്നോട്ട് പോയാല്‍ അടുത്ത ടി20 ലോകകപ്പില്‍ ടീം കിരീടം നേടാന്‍ വരെ സാധ്യതയുണ്ട്. ടി20 ഫോര്‍മാറ്റില്‍ വളരെ അപകടകാരികളായി പാകിസ്താന്‍ മാറിയിട്ടുണ്ട്. മികച്ച പേസ് ബൗളിങ് നിര ഒപ്പമുള്ളതാണ് പാകിസ്താനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നത്. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാന്‍ പാകിസ്താനാവുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Sunday, January 2, 2022, 14:28 [IST]
Other articles published on Jan 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X