വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ആയിരുന്നെങ്കില്‍ കൈയടിച്ചേനെ, ബാബര്‍ ആയത് കൊണ്ട് ആരും മിണ്ടുന്നില്ല!- ഹുസൈന്‍

ഇംഗ്ലണ്ടിനെതിരേ ആദ്യദിനം ബാബര്‍ തിളങ്ങിയിരുന്നു

1

പാകിസ്താന്റെ യുവ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസമിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം പാകിസ്താനു വേണ്ടി ബാബര്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു. 100 പന്തില്‍ 11 ബൗണ്ടറികളോടെ 69 റണ്‍സ് താരം പുറത്താവാതെ നേടിയിരുന്നു.

ബാബറിന്റെ പ്രതിഭയെ ഇനിയും അംഗീകരിക്കാന്‍ ലോകം തയ്യാറായിട്ടില്ലെന്നും ഇതു ശരിയല്ലെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ നിരയില്‍ ബാബറിനെയും ഉള്‍പ്പെടുത്തേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോലിയാണെങ്കില്‍ പുകഴ്ത്തിയേനെ

കോലിയാണെങ്കില്‍ പുകഴ്ത്തിയേനെ

ബാബറിന്റെ സ്ഥാനത്തു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഇന്നിങ്‌സിന്റെ പേരില്‍ എല്ലാവരും പ്രശംസ കൊണ്ടു മൂടുമായിരുന്നുവെന്നു ഹുസൈന്‍ വ്യക്തമാക്കി ബാബര്‍ ആയതു കൊണ്ടു മാത്രമാണ് ആരും ഇപ്പോള്‍ കാര്യമായി പ്രതികരിക്കാതിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഈ പയ്യന്‍ കോലിയായിരുന്നെങ്കില്‍ കാണാമായിരുന്നു ബഹളം. എല്ലാവരും കോലിയെ പുകഴ്ത്തി രംഗത്തു വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നോക്കൂ, ആര്‍ക്കും ഒന്നും പറയാനില്ലെന്നും ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സില്‍ കമന്ററി പറയവെ വ്യക്തമാക്കി.

ഇനി ഫാബ് ഫൈവ്

ഇനി ഫാബ് ഫൈവ്

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച നാലു ബാറ്റ്‌സ്മാന്‍മാരെക്കുറിച്ചായിരുന്നു ഏവരും സംസാരിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഈ ഫാബ് ഫോര്‍ ഇനി ഫാബ് ഫൈവ് ആക്കേണ്ടിയിരിക്കുന്നു.
വിരാട് കോലിയെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ടിന്റെ ജോ റൂടട്ട് എന്നിവര്‍ക്കൊപ്പം സ്ഥാനം അര്‍ഹിക്കുന്ന ബാറ്റ്‌സ്മാനാണ് ബാബര്‍. പാക് താരം കൂടി ചേരുന്നതോടെ ഫാബ് ഫൈവെന്നു പേര് മാറ്റണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു.

പാക് ക്യാപ്റ്റനും പുകഴ്ത്തി

പാക് ക്യാപ്റ്റനും പുകഴ്ത്തി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് പാക് ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും ബാബറിനെ പുകഴ്ത്തിയിരുന്നു. നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച നാലു ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ ബാബറിനെയും പരിഗണിക്കാമോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ബാബര്‍ ഇതിനകം തന്നെ അവര്‍ക്കൊപ്പമെത്തിയെന്നാണ് തനിക്കു തോന്നുന്നത്.
ആളുകള്‍ അവനെപ്പറ്റി ചിന്തിക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. റണ്‍സ് നേടാന്‍ അതിയായ ദാഹമുള്ള ബാറ്റ്‌സ്മാനാണ് ബാബര്‍. ഇത് നിലനിര്‍ത്തി കൊണ്ടു പോവാന്‍ കഴിഞ്ഞാല്‍ അവന്‍ ദീര്‍ഘകാലം തലപ്പത്ത് തന്നെയുണ്ടാവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റില്‍ ബാബറിന്റെ പ്രകടനത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അവന്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബാബര്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മാത്രം മികച്ച താരമാണെന്നായിരുന്നു എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റിലും ബാബര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരരിക്കുന്നത്.

Story first published: Thursday, August 6, 2020, 11:33 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X