Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20യില്‍ കോലിയുടെ റെക്കോഡ് തകര്‍ത്ത് പാക് താരം... നേട്ടം കിവീസിനെതിരേ

കോലിയെ മറികടന്നു ബാബർ അസം | Oneindia malayalam

ദുബായ്: 30ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡ് തകര്‍ത്ത് പാകിസ്താന്‍ താരം. ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച താരമെന്ന കോലിയുടെ റെക്കോഡാണ് പാക് താരം ബാബര്‍ അസം പഴങ്കഥയാക്കിയത്. കോലി 27 ഇന്നിങ്‌സുകളില്‍ നിന്നാണ് 1000 റണ്‍സ് ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നത്.

എന്നാല്‍, 26 ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സ് പൂര്‍ത്തിയാക്കി ബാബര്‍ അസം കോലിയുടെ പേരിലുള്ള ആ റെക്കോഡ് തന്റെ പേരിലെഴുതി ചേര്‍ക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അസമിന്റെ റെക്കോഡ് നേട്ടം.

babarazam

കിവീസിനെതിരേ വ്യക്തിഗ സ്‌കോര്‍ 48ല്‍ നില്‍ക്കേയാണ് അസം ഏറ്റവും വേഗത്തില്‍ ടി-ട്വന്റിയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയത്. മല്‍സരത്തില്‍ 58 പന്തില്‍ 79 റണ്‍സ് നേടി കളിയിലെ താരമായും ബാബര്‍ അസം മാറിയിരുന്നു. നിലവില്‍ ടി-ട്വന്റി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്താണ് ബാബര്‍ അസം.

Story first published: Monday, November 5, 2018, 10:50 [IST]
Other articles published on Nov 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+