IPL 2021: അസ്ഹര്‍ മുതല്‍ അര്‍ജുന്‍ വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്‍ക്കായി ഓഫര്‍ ഉറപ്പ്

ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായി അടുത്ത മാസം താരലേലം നടക്കാനിരിക്കുകയാണ്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റിലെ പല ടൂര്‍ണമെന്റുകളും റദ്ദാക്കപ്പെട്ടിരുന്നു. രഞ്ജി ട്രോഫിയടക്കമുള്ള മുന്‍നിര ടൂര്‍ണമെന്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ ലേലത്തിനു മുമ്പ് മികച്ച കളിക്കാരെ കണ്ടെത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു ലഭിച്ച ഒരേയൊരു വേദിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ചാംപ്യന്‍ഷിപ്പ്.

എട്ടു ഫ്രാഞ്ചൈസികളും മുഷ്താഖ് അലി ട്രോഫിയിലെ താരങ്ങളുടെ പ്രകടനം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നന്നായി പെര്‍ഫോം ചെയ്യുന്നവരെ അടുത്ത ലേലത്തില്‍ ടീമിലേക്കു കൊണ്ടു വരികയാണ് അവരുടെ ലക്ഷ്യം. ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിടാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

കേദാര്‍ ദേവ്ധര്‍ (ബറോഡ)

കേദാര്‍ ദേവ്ധര്‍ (ബറോഡ)

ബറോഡയ്ക്കു മികച്ച ബാറ്റിങ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് കേദാര്‍ ദേവ്ധര്‍. മഹാരാഷ്ട്രയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ബറോഡയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 71 ബോളില്‍ 139 സ്‌ട്രൈക്ക് റേറ്റോടെ 99 റണ്‍സാണ് ദേവ്ധര്‍ അടിച്ചെടുത്തത്. പ്രായം 31 കടന്നെങ്കിലും ഐപിഎല്ലില്‍ ഓപ്പണിങില്‍ ദൗര്‍ബല്യമുള്ള ടീമുകള്‍ ചെറിയ കാലത്തേക്കു താരത്തെ ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിച്ചേക്കും. 2011ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിനൊപ്പമുണ്ടായിരുന്ന താരം കൂടിയാണ് ദേവ്ധര്‍.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (മുംബൈ)

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (മുംബൈ)

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന വിശേഷണം തന്നെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ഫ്രാഞ്ചൈസികള്‍ ആകര്‍ഷിക്കാന്‍ ധാരാളമാണ്. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍ ഹരിയാനയ്‌ക്കെതിരായ മല്‍സരത്തില്‍ കളിച്ചുകൊണ്ട് മുംബൈയുടെ സീനിയര്‍ ടീമിനായി അരങ്ങേറിയിരുന്നു. ഇതോടെ ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടാനും താരത്തിന് യോഗ്യത ലഭിച്ചിരിക്കുകയാണ്.

21കാരനായ അര്‍ജുന്‍ ഹരിയാനയ്‌ക്കെതിരേ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. സച്ചിന്റെ ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് തന്നെ അടുത്ത ലേലത്തില്‍ അര്‍ജുനെ സ്വന്തമാക്കാന്‍ രംഗത്തു വന്നേക്കും.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (കേരളം)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (കേരളം)

കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണറായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുംബൈയ്‌ക്കെതിരേ നേടിയ തീപ്പൊരി സെഞ്ച്വറിയിലൂടെയാണ് താരപദവിയിലേക്കുയര്‍ന്നത്. വെറും 37 ബോളിലായിരുന്നു 26 കാരനായ താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പവും ഇതോടെ അസ്ഹര്‍ എത്തിയിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും 83.50 ശരാശരിയില്‍ 179 റണ്‍സ് താരം നേടിയിട്ടുണ്ട്.

വിവേക് സിങ് (ബംഗാള്‍)

വിവേക് സിങ് (ബംഗാള്‍)

ബംഗാളിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് വിവേക് സിങ്. ഒഡീഷയ്‌ക്കെതിരായ മല്‍സരത്തില്‍ ഫിഫ്റ്റി നേടിയ താരം ജാര്‍ഖണ്ഡിനെതിരേ 64 ബോളില്‍ സെഞ്ച്വറിയും അടിച്ചെടുത്തിരുന്നു. അവസാനത്തെ രണ്ടു കളികളിലും 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത വിവേക് ടീമിന് മികച്ച നല്‍കുകയും ചെയ്തു. ലേലത്തില്‍ പല ഫ്രാഞ്ചൈസികളുടെയും നേട്ടപ്പുള്ളിയായി താരം മാറിയേക്കും.

പ്രഭ്‌സിമ്രാന്‍ സിങ് (പഞ്ചാബ്)

പ്രഭ്‌സിമ്രാന്‍ സിങ് (പഞ്ചാബ്)

ഈ സീസണിലെ രഞ്ജി ട്രോഫിയിലെ ടോപ്‌സ്‌കോററായി മാറിയിരിക്കുകയാണ് പഞ്ചാബ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ പ്രഭ്‌സിമ്രന്‍ സിങ്. നാലു മല്‍സരങ്ങളില്‍ നിന്നും 268 റണ്‍സാണ് താരം ഇതിനകം അടിച്ചെടുത്തത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന സിങിനു കാര്യമായി അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. പുതിയ സീസണിലെ ലേലത്തിനു മുമ്പ് അദ്ദേഹത്തെ രാജസ്ഥാന്‍ ഒഴിവാക്കിയാല്‍ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടക്കമുള്ള ടീമുകള്‍ രംഗത്തു വന്നേക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, January 17, 2021, 17:47 [IST]
Other articles published on Jan 17, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X