ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി യൂനിസ് ഖാന്‍ കളിച്ചത് പോലെ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. യൂനിസ് ഖാന്റേത് പോലെ ഒരു കരിയര്‍ കെട്ടിപ്പെടുക്കാനോ യൂനിസിനെ പിന്തുടരാനോ ഒന്നും അല്ല അസ്ഹറിന്റെ ഉപദേശം. ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ യൂനിസ് ഖാന്‍ താന്‍ പറഞ്ഞത് കേട്ട് അനുസരിച്ചു. ഡബിള്‍ സെഞ്ചുറിയും അടിച്ചു. കോലിക്കും ഇതേ പാത പിന്തുടരാം - ഇതാണ് അസ്ഹര്‍ പറയുന്നത്.
Read Also: സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!!!
ഫാസ്റ്റും സ്വിംഗുമുള്ള പിച്ചുകളില്‍ പതറിയ യൂനിസ് ഖാനോട് ഒരു സ്‌റ്റെപ്പ് പിന്നിലേക്ക് മാറി കളിക്കാനായിരുന്നു അസ്ഹറിന്റെ ഉപദേശം. ക്രീസിലേക്ക് ഇറങ്ങിക്കളിക്കുമ്പോല്‍ പന്തിനെ നേരിടാന്‍ കുറച്ചധികം സമയം കൂടുതല്‍ കിട്ടും. ക്രീസ് കൂടുതലായി ഉപയോഗിക്കുന്നത് ടൈമിങിലും മെച്ചം വരുത്തും. അസ്ഹര്‍ പറഞ്ഞ പ്രകാരമായിരുന്നത്രെ യൂനിസ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്തത്. 218 റണ്‍സാണ് ഓവലില്‍ യൂനിസ് അടിച്ചത്.

പേസും സ്വിംഗുമുള്ള പിച്ചുകളില്‍ വിരാട് കോലിക്കും സമാനമായ പ്രശ്‌നമുണ്ടെന്ന് അസ്ഹര്‍ പറയുന്നു. താനിത് പറയുന്നത് തന്റെ പരിചയസമ്പത്ത് കൊണ്ടാണ്. കോലി ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പതറുന്നത് നമ്മള്‍ കണ്ടതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ കോലി 4, 3 എന്നിങ്ങനെ സ്‌കോറുകള്‍ക്ക് പുറത്തായിരുന്നു. യൂനിസ് ഖാന്‍ കളിച്ചത് പോലെ ക്രീസ് ഉപയോഗിച്ച് കൂടുതല്‍ ബാക്ക് ഫുട്ടില്‍ കളിക്കാനാണ് അസ്ഹര്‍ കോലിയോട് പറയുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയില്‍ 2 - 0 ന് മുന്നിലാണ് ഇപ്പോള്‍ ഇന്ത്യ. മഴമൂലം നാലാം ടെസ്റ്റിന്റെ ആദ്യത്തെ ദിവസം ഭൂരിഭാഗവും കളി മുടങ്ങി. 22 ഓവറുകള്‍ മാത്രമാണ് കളി നടന്നത്. ഒന്നാം ദിവസം മഴമൂലം കളി നേരത്തെ നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 എന്ന നിലയിലാണ്. ജോണ്‍സനും ബ്രാവോയും പുറത്തായി. ഇഷാന്ത് ശര്‍മയും അശ്വിനുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.