
അസ്ഹര്‍ അലി 302 നോട്ടൗട്ട്
658 മിനുട്ടുകളാണ് അസ്ഹര്‍ അലി ക്രീസില്‍ നിന്നത്. 469 പന്തുകള്‍ നേരിട്ടു. 23 ഫോറും രണ്ട് സിക്‌സറും പറത്തി. അസ്ഹര്‍ അലി ട്രിപ്പിള്‍ തികച്ചതും ക്യാപ്റ്റന്‍ മിസ്ബ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഓപ്പണറായി ക്രീസിലെത്തിയ അസ്ഹര്‍ അലി പുറത്താകാതെ നിന്നു.

പാകിസ്താന് കൂറ്റന്‍ സ്‌കോര്‍
വെറും 3 വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 579 എന്ന കൂറ്റന്‍ സ്‌കോറിലെത്തി ഡിക്ലയര്‍ ചെയ്തത്. സമി അസ്ലം 90, ആസാദ് ഷഫീഖ് 67, ബാബര്‍ അസം 69, മിസ് 29 നോട്ടൗട്ട് എന്നിങ്ങനെയാണ് അസ്ഹറിനൊപ്പം ബാറ്റ് ചെയ്ത മറ്റുള്ളവരുടെ സ്‌കോറുകള്‍.

നാലാമത്തെ പാകിസ്താനി
ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന നാലാമത്തെ പാകിസ്താനി ബാറ്റ്‌സ്മാനാണ് അസ്ഹര്‍ അലി. ഹനീഫ് മുഹമ്മദ്, ഇന്‍സമാം ഉള്‍ ഹഖ്. യൂനിസ് ഖാന്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പരിക്ക് മൂലം യൂനിസ് ഒന്നാം ടെസ്റ്റ് കളിക്കുന്നില്ല.

അസ്ഹര്‍ അലിക്ക് നാലായിരം
ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റണ്‍സ് എന്ന നാഴികക്കല്ലും 31കാരനായ അസ്ഹര്‍ അലി ഈ മാരത്തോണ്‍ ഇന്നിംഗ്‌സിനിടെ പിന്നിട്ടു. ടെസ്റ്റില്‍ നാലായിരം കടക്കുന്ന പന്ത്രണ്ടാമത്തെ പാകിസ്താന്‍ താരമാണ് അസ്ഹര്‍ അലി.

ടെസ്റ്റ് കരിയര്‍ ഇങ്ങനെ
1985ല്‍ ലാഹോറില്‍ ജനിച്ച അസ്ഹര്‍ അലി ഇത് വരെയായി 50 ടെസ്റ്റുകള്‍ പാകിസ്താന് വേണ്ടി കളിച്ചു. 11 സെഞ്ചുറിയും 20 ഫിഫ്റ്റിയും സഹിതം നാലായിരത്തില്‍പ്പരം റണ്‍സടിച്ചു. 226 ആയിരുന്നു നേരത്തെ ഉള്ള ടോപ് സ്‌കോര്‍.


Click it and Unblock the Notifications











