Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാണ് അടുത്ത പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍?

കറാച്ചി: ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് ഏകദിനത്തില്‍ നിന്നും വിരമിച്ചു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റെങ്കിലും ടീമിന് മുന്നോട്ട് പോയേ പറ്റൂ. മിസ്ബ ഉള്‍ഹഖിനൊപ്പം പരിചയ സമ്പന്നനായ യൂനിസ് ഖാനും വിരമിച്ചു. സീനിയര്‍ താരങ്ങളായ അഫ്രീദിയും സയീദ് അജ്മലും മറ്റും ഇനി എത്രകാലം കളിക്കും എന്ന കാര്യത്തില്‍ പോലും ഉറപ്പില്ല. ചെറുപ്പക്കാരിലും വിശ്വസിച്ച് ഉത്തരവാദിത്തം ഏല്‍പിക്കാന്‍ പറ്റിയ ഒരാളില്ല.

അസ്ഹര്‍ അലിയായിരിക്കും പാക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 39 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അസ്ഹര്‍ അലി പക്ഷേ വെറും 14 ഏകദിനങ്ങളില്‍ മാത്രമേ പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുള്ളൂ. ലോകകപ്പിനുള്ള പാക് ടീമിലും ഇടം കിട്ടിയിട്ടില്ല. 30 വയസ്സായെങ്കിലും പറയത്തക്ക നേട്ടങ്ങളൊന്നും അലിയുടെ കരിയറില്‍ ഇല്ല.

pakistan-flag

പക്ഷേ കളി മാത്രമല്ല, മറ്റ് ചില കാര്യങ്ങള്‍ കൂടി വേണം പാകിസ്താനില്‍ സമാധാനമായി ക്രിക്കറ്റ് കളിക്കാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ താല്‍പര്യമാണ് ഇതില്‍ പ്രധാനം. പി സി ബിയുമായി നല്ല ബന്ധത്തിലാണ് അസ്ഹര്‍ അലി. കൂടാതെ ക്യാപ്റ്റന്‍സി പരിചയവും ഉണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ലാഹോര്‍ ലയണ്‍സ്, ലാഹോര്‍ ഈഗിള്‍സ് തുടങ്ങിയ ടീമുകളെ നയിച്ചിട്ടുണ്ട്. പാക് അണ്ടര്‍ 19 ടീമിനെയും നയിച്ചിട്ടുണ്ട്.

14 ഏകദിനങ്ങളില്‍ നിന്നായി 452 റണ്‍സാണ് അസ്ഹര്‍ അലിയുടെ സമ്പാദ്യം. നാല് അര്‍ദ്ധസെഞ്ചുറികള്‍. 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 7 സെഞ്ചുറിയും 18 അര്‍ധസെഞ്ചുറികളും അസ്ഹര്‍ അലിയുടെ പേരിലുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും 41 ആണ് ശരാശരി.

Story first published: Monday, March 30, 2015, 17:44 [IST]
Other articles published on Mar 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+