ഐ പി എല്ലിലെ പോപ്പുലര്‍ താരങ്ങളില്‍ ഒരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. വിക്കറ്റ് വീഴ്ത്തിയ ശേഷവും ക്യാച്ചെടുത്ത ശേഷവും ബ്രാവോ നടത്തുന്ന ആഘോഷങ്ങളും ബ്രാവോയെപ്പോലെ തന്നെ പ്രശസ്തമാണ്. കരീബിയന്‍ സ്റ്റൈലില്‍ കളിക്കളത്തില്‍ വന്യമായ ആഘോഷങ്ങള്‍ നടത്തുന്ന ബ്രാവോയുടെ ഏറ്റവും ഒടുവിലത്തെ നമ്പറാണ് ചാംപ്യന്‍ ഡാന്‍സ്. ഇതും വലിയ ഹിറ്റായി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചപ്പോഴും ഇപ്പോള്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കുമ്പോഴും ആഘോഷത്തിന്റെ കാര്യത്തില്‍ ബ്രാവോ ഒരു കുറവും വരുത്താറില്ല. എന്നാല്‍ ബ്രാവോയെ പുറത്താക്കിയ ശേഷം ഒരു ബൗളര്‍ ബ്രാവോയുടെ നമ്പറായ ചാംപ്യന്‍ ഡാന്‍സ് ബ്രാവോയെ നോക്കി കളിച്ചാല്‍ എങ്ങനെയിരിക്കും. കഴിഞ്ഞ ദിവസം ഗുജറാത്ത് ലയണ്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റ കളിയിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്.

ഹാട്രിക്കടക്കം നാല് വിക്കറ്റുകളാണ് ഇടംകൈ സ്പിന്നറായ അക്ഷര്‍ പട്ടേല്‍ ഗുജറാത്തിനെതിരെ വീഴ്ത്തിയത്. അക്ഷറിന്റെ ഹാട്രിക് നേട്ടത്തിലെ ഇരകളില്‍ ഒരാള്‍ ഡ്വെയ്ന്‍ ബ്രാവോയായിരുന്നു. ഡ്വെയ്ന്‍ സ്മിത്ത്, ദിനേശ് കാര്‍ത്തിക് എന്നിവരായിരുന്നു അക്ഷറിന്റെ മറ്റ് ഇരകള്‍. ബ്രാവോയെ പൂജ്യത്തിന് ക്ലീന്‍ബൗള്‍ഡാക്കിയ ശേഷമാണ് അക്ഷര്‍ ചാംപ്യന്‍സ് ഡാന്‍സ് കളിച്ചത്. വീഡിയോ കാണൂ...