Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡേജ ഇന്ത്യന്‍ ടീമില്‍നിന്നും പുറത്തേക്ക്; ഇനി അക്ഷര്‍ പട്ടേല്‍

മുംബൈ: ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിരുന്ന സ്പിന്നര്‍ രവീന്ദ്ര ജഡേജ പുറത്തേക്ക്. യുവതാരം അക്ഷര്‍ പട്ടേല്‍ ആയിരിക്കും ജഡേജയ്ക്ക് പകരമായി ഇനി ടീമില്‍ ഇടം പിടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇടങ്കയ്യന്‍ സ്പിന്നറായ അക്ഷര്‍ സാമാന്യം നന്നായി ബാറ്റ് ചെയ്യുന്നതും ജഡേജയുടെ പുറത്താകലിന് കാരണമാകുകയാണ്.

അക്ഷര്‍ പട്ടേലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജഡേജയെ ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ തിരിച്ചുവിളിച്ചെങ്കിലും മൂന്നു മത്സരങ്ങളിലും പുറത്തിരുത്തുകയായിരുന്നു. അക്ഷര്‍ മടങ്ങയെത്തിയയുടന്‍ ജഡേജയെ പുറത്താക്കുകയും ചെയ്തു. അവസാന ഏകദിനത്തില്‍ കളച്ച അക്ഷര്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെന്നത് താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തുണയായേക്കും.

ravindrajadeja

സ്പിന്നര്‍ എന്നതിലുപരി ഓള്‍ റൗണ്ടര്‍ എന്ന നിലയിലായിരുന്ന ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, ജൂണ്‍ 2015നുശേഷം ഒരു മത്സരത്തിലും ജഡേജയ്ക്ക് 25 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. മാത്രമല്ല, ഏകദിനത്തില്‍ അക്ഷര്‍ പട്ടേലിനേക്കാള്‍ മുകളിലാണ് ജഡേജയും ബൗളിങ് ആവറേജ്.

2019 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിലാണ് ഇപ്പോള്‍ ടീം ഇന്ത്യ കളിക്കാരെ ഉള്‍പ്പെടുത്തുന്നത്. ചാഹലും കുല്‍ദീപും സ്പിന്നില്‍ സ്ഥിരത പ്രകടിപ്പിച്ചാല്‍ അശ്വിനും തിരിച്ചുവരവ് ബുദ്ധിമുട്ടാകും. ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും അശ്വിനും ജഡേജയും ഇടംപിടിക്കുക. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം കൂടി മാനിച്ചാണ് ഇത്തരത്തില്‍ അഴിച്ചുപണിയെന്നാണ് സൂചന. നേരത്തെ, ധോണിയുടെ ഏറ്റവും വിശ്വസ്തരായ കളിക്കാരായിരുന്നു അശ്വിനും ജഡേജയും. ഇവര്‍ കളമൊഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയൊരു കൂട്ടുകെട്ടിനുകൂടിയാണ് വിരാമമാകുക.

Story first published: Saturday, October 7, 2017, 9:31 [IST]
Other articles published on Oct 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+