സച്ചിനിസ്റ്റ് പോലെ വിരാടിയന്‍സ്?
ലണ്ടന്‍: ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാന്‍ പറ്റിയ മാനസികാവസ്ഥയിലാണോ ഇന്ത്യയുടെ യുവ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലി. താരത്തിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജുകള്‍ നോക്കിയാല്‍ അല്ല എന്ന് തന്നെയാണ് തോന്നുക. ഗൂഗിള്‍ പ്ലസിലെ ഫാന്‍ പേജില്‍ മാത്രമാണ് കോലി ഇത്തവണ ഫ്രണ്ട്ഷിപ്പ് ഡേ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലാണ് കോലി. കരിയറിലെ ഏറ്റവും മോശം ഫോമില്‍ കളിക്കുന്ന കോലിക്ക് ആഘോഷങ്ങളല്ല ഫോം വീണ്ടെടുക്കലാണ് ഇപ്പോള്‍ പ്രധാനം. ഫേസ്ബുക്കിലെ വേരിഫൈഡ് പേജിലും ട്വിറ്ററിലെ അക്കൗണ്ടിലും ഫ്രണ്ട്ഷിപ്പ് ഡേ സന്ദേശങ്ങളില്ല. സച്ചിന്‍ ആരാധകരെ സച്ചിനിസ്റ്റ് എന്ന് വിളിക്കുന്നത് പോലെ വിരാടിയന്‍സ് എന്നാണ് ആരാധകരെ പേജില്‍ വിളിച്ചിരിക്കുന്നത്.
ഗൂഗിള്‍ പ്ലസിലെ ഫാന്‍പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കോലിയുടെ അടുത്ത കൂട്ടുകാര്‍ ആരൊക്കെയെന്ന് നോക്കൂ.

കോലി - യുവരാജ്
ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും യുവിയാണ് കോലിയുടെ അടുത്ത കൂട്ടുകാരന്‍ എന്ന് തോന്നും. ഐ പി എല്ലില്‍ പൊന്നും വില കൊടുത്ത് വിജയ് മല്യ യുവരാജിനെ വാങ്ങിയത് കോലിയുടെ നിര്‍ബന്ധപ്രകാരമായിരുന്നത്രെ.

തലയ്‌ക്കൊപ്പം കോലി
ക്യാപ്റ്റന്‍ ധോണിയും കോലിയും തമ്മില്‍ നല്ല മനപ്പൊരുത്തമാണ്. ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിന്നിംഗ് റണ്‍സെടുക്കാന്‍ കോലിക്ക് ധോണി അവസരം കൊടുത്തതൊക്കെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രോഹിത് ശര്‍മ
ഏതാണ്ട് ഒരേ സമയത്ത് ടീമിലെത്തിയവരാണ് കോലിയും രോഹിത് ശര്‍മയും. ശര്‍മ കുറച്ച് മുമ്പ് എന്ന് പറയാം. ഏകദിന ടീമില്‍ രോഹിത് ശര്‍മയുടെ സ്ഥാനമാണ് കോലി കയ്യേറിയത്. ശര്‍മ പിന്നീട് ഓപ്പണറായി ടീമില്‍ തിരിച്ചെത്തുകയായിരുന്നു.

റെയ്‌നയും കോലിയും
ഇന്ത്യന്‍ ടീമിലെ മിന്നല്‍ ഫീല്‍ഡര്‍മാരാണ് റെയ്‌നയും കോലിയും.

ഇഷാന്തിനൊപ്പം
ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഒരു ചിരി സീനില്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications