കോലിയോട് മുട്ടാന്‍ നില്‍ക്കേണ്ട, പണി പാളും!! ഒരു വഴി മാത്രം, ഓസീസിന് ഡുപ്ലെസിയുടെ മുന്നറിയിപ്പ്...
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ കടുപ്പമേറിയ പരമ്പരകള്‍ക്കു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ട്വന്റി20 പരമ്പരയ്ക്കു ശേഷം ടെസ്റ്റ്, ഏകദിനം എന്നിവയിലെല്ലാം ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നുണ്ട്. ഓസീസിനെതിരേ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയായിരിക്കും ഇന്ത്യയുടെ തുറുപ്പുചീട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ കോലി റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്നു കളികളില്‍ സെഞ്ച്വറി നേടി അദ്ദേഹം റെക്കോര്‍ഡുമിട്ടിരുന്നു.
കോലിയെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ടീമിന് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ഫഫ് ഡുപ്ലെസി.

കോലിയുമായി ഏറ്റുമുട്ടല്‍ വേണ്ട
കോലിയുമായി ഏറ്റുമുട്ടാന്‍ നില്‍ക്കേണ്ടെന്ന മുന്നറിയിപ്പാണ് ഡുപ്ലെസി ഓസ്‌ട്രേലിയന്‍ ടീമിനു നല്‍കിയത്. കോലിയെ അത്ര ഗൗനിക്കാതെ കളിക്കുന്നതാവും ഓസീസ് ടീമിന് ഗുണം ചെയ്യുകയെന്നും ഡുപ്ലെസി പറഞ്ഞു.
പ്രകോപിപ്പിക്കാന്‍ നിന്നാല്‍ കോലിയില്‍ നിന്നും കനത്ത തിരിച്ചടി തന്നെ ഓസ്‌ട്രേലിയക്കു വരാനിരിക്കുന്ന പരമ്പരകളില്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോലി ഏറ്റുമുട്ടല്‍ ഇഷ്ടപ്പെടുന്നയാള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല തരത്തിലുള്ള കളിക്കാരുണ്ട്. ചിലര്‍ പ്രകോപനങ്ങളില്‍ കുലുങ്ങാത്തവരാണെങ്കില്‍ മറ്റു ചിലര്‍ നേരെ തിരിച്ചാണ്.
എതിര്‍ ടീമിലെ കളിക്കാര്‍ ഏറ്റുമുട്ടാന്‍ വന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് കോലി. അതുകൊണ്ടു തന്നെ അദ്ദേഹവുമായി ഏറ്റുമുട്ടാന്‍ നിന്നാല്‍ കനത്ത പ്രത്യാഘാതം തന്നെ ഓസ്‌ട്രേലിയക്കു നേരിടേണ്ടി വരുമെന്നും ഡുപ്ലെസി മുന്നറിയിപ്പ് നല്‍കി.

കോലി കസറിയിരുന്നു
ഈ വര്‍ഷമാദ്യം നടന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കോലി കാഴ്ചവച്ചത്. ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നെങ്കിലും മൂന്നു ടെസ്റ്റുകളില്‍ നിന്നും 47.66 ശരാശരിയില്‍ കോലി 286 റണ്‍സ് അടിച്ചെടുത്തിരുന്നു. പരമ്പരയിലെ ടോപ്‌സ്‌കോററും ഇന്ത്യന്‍ നായകന്‍ തന്നെയായിരുന്നു.

തന്ത്രങ്ങള്‍ ഒരുക്കിയേ തീരൂ
ലോക ക്രിക്കറ്റില്‍ ചില ടീമുകളുടെ താരങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ കൃത്യമായ തന്ത്രങ്ങള്‍ ഒരുക്കിയേ തീരൂ. അക്കൂട്ടത്തില്‍ പെട്ട താരങ്ങളിലൊരാളാണ് കോലി. അസാധാരണ ക്രിക്കറ്ററാണ് അദ്ദേഹം.
തങ്ങള്‍ക്കെതിരായ പരമ്പരയില്‍ കോലിക്കു സാധാരണ പരിഗണനയാണ് നല്‍കിയത്. എന്നിട്ടും കോലി റണ്‍സ് അടിച്ചെടുത്തു. എങ്കിലും ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ കൂടുതല്‍ റണ്‍സ് നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത് ടീം സ്വീകരിച്ച നിശബ്ധ തന്ത്രം കൊണ്ടാണെന്നും ഡുപ്ലെസി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications