വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആവേശം ഓവറായി; ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച ആവേശ് ഖാനും, ശിവം മാവിക്കും ശാസന

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫാസ്റ്റ് ബൗളര്‍ ശിവം മാവിക്കും, ദില്ലി ഡെയര്‍ഡെവിള്‍സ് താരം ആവേശ് ഖാനും ശാസന. ഫിറോസ്ഷാ കോട്‌ലയില്‍ കൊല്‍ക്കത്തയും, ദില്ലിയും തമ്മില്‍ നടന്ന മത്സരത്തിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ പേരിലായിരുന്നു ശാസന.

ഐപിഎല്‍ പെരുമാറ്റ ചട്ടത്തില്‍ വരുന്ന ലെവല്‍ 1 കുറ്റം നടത്തിയതായി ഇരുതാരങ്ങളും സമ്മതിച്ചിട്ടുള്ളതായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ടീം ഒഫീഷ്യല്‍സും ഈ ശിക്ഷാവിധി സ്വീകരിച്ചിട്ടുണ്ട്. ഐപിഎല്‍ പെരുമാറ്റ ചട്ടം അനുസരിച്ച് ലെവല്‍ 1 കുറ്റങ്ങളില്‍ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കും. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുടെയും, യുവതാരം പൃഥ്വി ഷായുടെയും വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ദില്ലി 55 റണ്‍ വിജയം കുറിച്ച മത്സരത്തിലാണ് പെരുമാറ്റം അതിരുവിട്ടത്.

aveshkhan


ദില്ലി ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ശക്തമായ ഒരു പാര്‍ട്ണര്‍ഷിപ്പ് പടുത്തുടര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കാതെ പോയി. ഇതോടെയാണ് മത്സരം ഇവരുടെ പിടിവിട്ട് പോയതും. 44 റണ്ണെടുത്ത ആന്ദ്രെ റസ്സലും, 37 റണ്ണുമായി ശുഭ്മാന്‍ ഗില്ലുമാണ് അല്‍പ്പമെങ്കിലും പോരാടാന്‍ തയ്യാറായത്. 9 പന്തില്‍ 26 റണ്‍ കുറിച്ച് വെടിക്കെട്ടിന് തിരികൊളുത്തിയ സുനില്‍ നരേന്റെ വിക്കറ്റ് വീണതോടെ ദില്ലിക്ക് കാര്യങ്ങള്‍ എളുപ്പമായി.

പ്രതീക്ഷയുണ്ടായിരുന്ന നിതീഷ് റാണയും, ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും എളുപ്പം മടങ്ങി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചത് ഗില്ലും, റസലും ക്രീസില്‍ എത്തിയപ്പോഴാണ്. പക്ഷെ ഇവരെ മറികടന്ന പോരാട്ടം ദില്ലി കാഴ്ചവെച്ചതോടെ വിജയം അവര്‍ കൈപ്പിടിയിലൊതുക്കി.

Story first published: Sunday, April 29, 2018, 8:37 [IST]
Other articles published on Apr 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X